ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നവർക്ക് സഹായവുമായി ഹോര്‍ട്ടി കള്‍ച്ചര്‍ മിഷൻ. ഹെക്ടറിന് 30,000 രൂപ വരെ സബ്‌സിഡി നല്‍കും. ഇതിന് പുറമെ കൃഷി ഭവനുകള്‍ വഴി നടീല്‍വസ്തുക്കളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.
വ്യാളിപ്പഴം, കള്ളിപ്പഴം, പിത്തായ തുടങ്ങിയ പേരുകളിലും അറിയപ്പെടാറുണ്ട് ഡ്രാഗൺ ഫ്രൂട്ട്. ള്ളിച്ചെടിപോലെ മാംസളമായ തണ്ടില്‍ ഉണ്ടാകുന്ന കായ്കളുടെ പുറംഭാഗത്തെ തൊലിയില്‍ ചിറകുകള്‍ പോലുള്ള ചെതുമ്പലുകളുണ്ട്. ഇതിനുള്ളിലെ കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഒരെണ്ണത്തിന് 300-400 ഗ്രാം വരെ ഭാരമുണ്ടാകും. കിലോ ഗ്രാമിന് 100 മുതല്‍ 250 രൂപ വരെ വില ലഭിക്കും.
നട്ട് രണ്ട് വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും. പകല്‍ ദൈര്‍ഘ്യം കൂടുതലുള്ള സമയത്താണ് പൂക്കള്‍ കൂടുതലായി ഉണ്ടാകുന്നത്. ഒരു വര്‍ഷം നാലോ അഞ്ചോ തവണ പൂക്കളുണ്ടാകും. നിരപ്പോ തട്ടുകളോ ആക്കിയ പറമ്പില്‍ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ അകലത്തില്‍ പുതിയ ചെടികള്‍ നടാവുന്നതാണ്. രണ്ട് മീറ്ററോളം നീളമുള്ള തടിയോ കോണ്‍ക്രീറ്റ് തൂണുകളോ ഒന്നരയടി താഴ്ചയില്‍ കുഴിച്ചിട്ട് അതില്‍ വേണം ചെടികള്‍ വളര്‍ത്താന്‍. തൂണിന്റെ മുകളറ്റത്ത് പഴയ ടയര്‍ കെട്ടിവക്കണം. ചെടിയുടെ അമിത വളര്‍ച്ച നിയന്ത്രിച്ച് നല്ല വിളവ് ലഭിക്കാനാണ് ഇത്.
Horticulture Mission to help dragon fruit growers A subsidy of up to Rs 30,000 per hectare will be provided. Apart from this, planting materials are also distributed at low rates through Krishi Bhavan.
Discussion about this post