ചെടികളിലെ കീടാക്രമണം സ്ഥിരമാണ്. എന്നാൽ അവയെ തുരത്താൻ നാം പലപ്പോഴും സ്വീകരിക്കുന്നത് രാസ പ്രയോഗങ്ങളാണ്. എന്നാൽ വാസ്തവത്തിൽ ഇവ ദീർഘനാൾ ചെടികളിൽ വിഷാംശം തങ്ങി നിർത്തുകയാണ് ചെയ്യുക. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കും.
അതുകൊണ്ട് തന്നെ ജൈവകീടരോഗനാശിനികൾ ഉപയോഗിക്കുന്നതാണ് ഉത്തമം. കീടരോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷിചെയ്യുക, വിഷമടിക്കാനിടയാക്കാതെ കീടരോഗഹേതുക്കൾ ശേഖരിച്ചു നശിപ്പിക്കുക, കീടരോഗബാധ സാധ്യതയുള്ള കാലം വിട്ടു കൃഷിയിറക്കുക തുടങ്ങി നിരവധി മാർഗങ്ങൾ പച്ചക്കറി വിളകളിലെ സസ്യസംരക്ഷണത്തിനായി ഫലപ്രദമായി നടത്താവുന്നതാണ്.
നിത്യേനയുള്ള പരിശോധന നിർബന്ധമാക്കണം. കീടാക്രമണമോ രോഗബാധയോ കണ്ടാൽ ആ ഭാഗം വേർപെടുത്തി നശിപ്പിക്കണം. ജൈവകീടനാശിനികളായ പുകയില കഷായം, വേപ്പിൻകുരുസത്ത്, തുളസിക്കെണി, പഴക്കെണി, ശർക്കരക്കെണി, വെളുത്തുള്ളി മിശ്രിതം, കിരിയാത്ത് എമൽഷൻ തുടങ്ങി വീടുകളിൽ തന്നെ തയാറാക്കി പ്രയോഗിക്കാവുന്നതാണ്.
Discussion about this post