ചിലരെങ്കിലും നേരിടുന്ന പ്രതിസന്ധിയാണ് പറമ്പില്‍ നട്ട ഇഞ്ചിച്ചെടികള്‍ വാടുന്നതും കട ചീയുന്നതും. ഇതിന് പ്രധാന കാരണം ഇടവിട്ടുള്ള മഴയും മണ്ണിലെയും അന്തരീക്ഷത്തിലെയും ഈര്‍പ്പാംശവുമാണ്.
പ്രതിവിധിയെന്നോണം വാട്ടം ബാധിച്ച ഇഞ്ചിച്ചെടികളെ ചുവട്ടിലെ മണ്ണോടെ പിഴുതുമാറ്റുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് വാരങ്ങളില്‍ കുമ്മായം വിതറിക്കൊടുക്കുക. 2.5 കിലോ കുമ്മായമാണ് ഒരു സെന്റിന് ആവശ്യം.
ഒരാഴ്ചയ്ക്ക് ശേഷം ഒരു കിലോ സ്യൂഡോമോണസ്, 20 കിലോ ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോ മണല്‍ എന്നിവയിലൊന്നുമായി കലര്‍ത്തുക. രോഗം കണ്ട ഇഞ്ചിത്തടങ്ങളിലും ചുറ്റുമുള്ള തടങ്ങളിലും ഇട്ടുകൊടുക്കുക.
Discussion about this post