ഞാറ്റുവേല നോക്കി, പശുക്കരണവും പന്നിക്കരണവും നോക്കി, വെയിലുള്ള ഇടം തെരെഞ്ഞെടുത്തു, ആഴത്തില്‍ കിളച്ചു, കൃഷി തുടങ്ങുക ആണ്. പക്ഷെ, മണ്ണ് അതീവ പുളിരസമുള്ളതാണെങ്കിലോ?
കുമ്മായ വസ്തുക്കള്‍ വിധിയാം വണ്ണം മണ്ണിനെ കൊണ്ട് സേവിപ്പിക്കുക, നല്ലിരുപ്പ് പാലിക്കുക(കുമ്മായം മണ്ണില്‍ ചേര്‍ത്ത് പതിനാലു ദിവസം കഴിഞ്ഞ് മാത്രം വളങ്ങള്‍ ചേര്‍ക്കുക ).
കുമ്മായം എപ്പോള്‍? ഏത് രൂപത്തില്‍? എങ്ങനെ?
നിലമൊരുക്കുമ്പോഴും ഓരോ വളപ്രയോഗത്തിനും പതിനാലു ദിവസം മുന്‍പും.
കുമ്മായ വസ്തുക്കള്‍ ഇവയാണ്
Limestone powder (Calcitic lime)
നീറ്റുകക്ക /കുമ്മായപ്പൊടി
ഡോളോമൈറ്റ് (കാല്‍സ്യം മഗ്‌നീഷ്യം സള്‍ഫേറ്റ് )
ഇവയില്‍ എന്തുമാകാം.
കുമ്മായ വസ്തുക്കളുടെ ശുദ്ധത(purity), തരി വലിപ്പം (particle size) (കുറഞ്ഞിരിക്കണം, അപ്പോള്‍ പ്രതല വിസ്തീര്‍ണം കൂടും, കൂടുതല്‍ മണ്‍ തരികളുമായി കലരും )എന്നിവ പ്രധാനം.
മണ്ണു പരിശോധന ഫലം നോക്കി കുമ്മായത്തിന്റെ അളവ് നിര്‍ണയിക്കുന്നത് അഭികാമ്യം. വളങ്ങള്‍ നല്‍കുന്നതിനു രണ്ടാഴ്ച മുന്‍പും നല്‍കാം.
ഇതുവഴി മണ്ണിന്റെ pH ക്രമീകൃതമാകും
മണ്ണില്‍ കാല്‍സ്യം കൂടുമ്പോള്‍ ചെടികള്‍ക്ക് കരുത്തു കൂടും.കോശഭിത്തിയുടെ ബലം കൂടും.നീരൂറ്റികളും ഫംഗസ്സുകളും ആ ഭിത്തി തുളയ്ക്കാന്‍ അല്പം വിയര്‍ക്കും. അവന്റെ കൊമ്പൊടിയും.
മണ്ണിന്റെ നീര്‍ വാര്‍ച്ച(drainage) മെച്ചപ്പെടും.
തയ്യാറാക്കിയത്:
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post