വൈവിധ്യമാർന്ന ഇല ചെടികളാൽ നിറഞ്ഞുനിൽക്കുകയാണ് പത്തനംതിട്ട പുല്ലാട് സ്വദേശി സിനുവിന്റെ വീട്ടുമുറ്റം. ലോക്ക് ഡൗൺ കാലത്ത് വിരസത അകറ്റാൻ തുടങ്ങിയ ഗാർഡനിഗ് ഒരു ഉപജീവനമാർഗ്ഗമാക്കി ഇപ്പോൾ മാറ്റിയിരിക്കുകയാണ് സിനു. ദീർഘകാലം പ്രവാസിയായിരുന്ന ഈ വീട്ടമ്മ നാട്ടിലെത്തിയപ്പോൾ പച്ചപ്പിനെ ഏറെ സ്നേഹിക്കുകയും വീട്ടുമുറ്റം ചെടികളാൽ നിറയ്ക്കുകയും ചെയ്തു. എന്നാൽ ഇതൊരു വരുമാനം തരുന്ന വഴിയാണെന്ന് അന്നൊന്നും സിനുവിന് അറിയില്ലായിരുന്നു.
കോവിഡ് കാലത്ത് ടീച്ചർ ജോലി വിട്ട് വീട്ടിലിരുന്നപ്പോഴാണ് ഇതിൻറെ സാധ്യതകളെക്കുറിച്ച് പറയുന്നത്. പിന്നീട് വീട്ടിൽ അധികം വന്ന ചെടികൾ ആവശ്യക്കാർക്ക് കൊടുത്തു ഓൺലൈൻ വഴിയാണ് വില്പന ഏറെയും. ഇന്ന് ചെടികളുടെ വിൽപ്പന കൂടാതെ വീടുകൾക്ക് മികച്ച രീതിയിൽ ഗാർഡൻ ലാൻഡ്സ്കേപ്പ് ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട് സിനു. മിറാക്കിൾ ഗാർഡൻ എന്നാണ് സിനു ഈ ചെടികളുടെ ലോകത്തിന് നൽകിയിരിക്കുന്ന പേര്. മണ്ണിര കമ്പോസ്റ്റ് മാത്രമാണ് ചെടികളുടെ വളർച്ചയ്ക്ക് നൽകുന്നത്. ചെടികൾ മാത്രമല്ല പഴവർഗങ്ങളും അല്പം പച്ചക്കറി കൃഷിയും വീട്ടിലുണ്ട്. ഇതു കൂടാതെ വീട്ടിലേക്ക് ആവശ്യമായ മീനും ഇവിടെ കൃഷി ചെയ്തെടുക്കുന്നു.
Discussion about this post