തരിശു നിലം കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ചിരിക്കുകയാണ് കോഴിക്കോട് കിഴക്കോത്ത് കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ് പ്രവര്‍ത്തകര്‍.
കാര്‍ഷികഗ്രാമം-ഐശ്വര്യ ഗ്രാമം തരിശുഭൂമിയില്‍ ജൈവകൃഷി പദ്ധതിയുടെ ഭാഗമായാണ് സിന്‍സിയര്‍ ക്ലബ് കച്ചേരിമുക്കില്‍ രണ്ടേക്കര്‍ തരിശുഭൂമിയില്‍ കൃഷി നടത്തിയത്. വിളവെടുത്തതില്‍ നിന്ന് ഒരു പങ്ക് കിഴക്കോത്ത് ഗ്രാമപഞ്ചായത്തന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് നല്‍കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും ഇവര്‍ മാതൃകയായി.
കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളിലൊന്നാണ് കിഴക്കോത്ത്. കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ് പ്രവര്‍ത്തകര്‍ സന്നദ്ധ സേവനത്തിനൊപ്പം കൃഷിയിടത്തിലും സജീവമായപ്പോള്‍ ഒപ്പം നില്‍ക്കാന്‍ നാട്ടുകാരുമുണ്ട്. തരിശായി കിടന്ന വയലില്‍ ജൈവ പച്ചക്കറി വിളയിക്കാന്‍ ക്ലബ് ആലോചിച്ചപ്പോള്‍ ഭൂവുടമയും കൂടെ നിന്നു. വെണ്ട, പാവല്‍, പയര്‍, ചീര, പടവലം, വെള്ളരി, മത്തന്‍, കക്കരി, തണ്ണിമത്തന്‍ തുടങ്ങി വിവിധ വിളകളാണ് ഇവര്‍ ഇവിടെ കൃഷി ചെയ്തത്. ഇതിനൊപ്പം കപ്പകൃഷിയും നടത്തുന്നുണ്ട്.
റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ കെ.കെ. വിജയന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കൃഷി പരിപാലിക്കുന്നത്. വിളവെടുക്കുമ്പോള്‍ തന്നെ ആളുകള്‍ പച്ചക്കറി തേടി കൃഷിയിടത്തിലെത്തിയിരുന്നു. അതിനാല്‍ വിപണി തേടി പോകേണ്ടിയും വന്നില്ല.
Discussion about this post