തിരുവനന്തപുരം സ്വദേശിയായ ഷൈനിക്ക് ചെറുപ്പം മുതൽ തന്നെ ഗാർഡനിംഗ് ഒരു ഹോബിയാണ്. വിവാഹശേഷം ഇംഗ്ലണ്ടിലെത്തിയ ഷൈനി കൃഷിയിൽ കൂടുതൽ സമയം ചിലവഴിക്കാൻ ആരംഭിച്ചു. സ്ഥലപരിമിതികൾ മറികടന്ന് തന്റെ വീടിനുചുറ്റുമായി വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം കൃഷിചെയ്യുന്നുണ്ട്. ഉരുളകിഴങ്ങ്, വെള്ളരി എന്നിവയാണ് പ്രധാനവിളകൾ. ഒപ്പം ബീറ്റ്റൂട്ട്, ബീൻസ്, സ്വീറ്റ് പീ, തക്കാളി, ക്യാപ്സിക്കം, പുതിന എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പെറ്റൂണിയ, ലാവെൻഡർ എന്നിങ്ങനെ പലതരത്തിലുള്ള അലങ്കാരസസ്യങ്ങളും പച്ചക്കറികളോടൊപ്പം ഷൈനി പരിപാലിക്കുന്നുണ്ട്. സ്വന്തം കുട്ടികളെയും കൃഷി പാഠങ്ങൾ പഠിപ്പിക്കാൻ ഷൈനി മറക്കുന്നില്ല ഏഴാംക്ലാസ് വിദ്യാർഥിനിയായ മകൾ ആണ് കൃഷിയിൽ ഷൈനിയുടെ പ്രധാന സഹായി. ഒപ്പം രണ്ടാം ക്ലാസ് വിദ്യാർഥിയായ മകനുമുണ്ട്. കൃഷി ചെയ്യുന്നതിനോടൊപ്പം കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനും ഏറെ താല്പര്യമുള്ള വ്യക്തിയാണ് ഷൈനി.
Discussion about this post