പൂക്കളും ഇല ചാർത്തും കൊണ്ട് മനോഹരമായ സസ്യമാണ് ‘ശിംശിപാ വൃക്ഷം’ രാമായണത്തിൽ പരാമർശിക്കുന്ന ശിംശിപാ പുഷ്പിക്കുന്ന ചെടികളുടെ രാജ്ഞി എന്നറിയപ്പെടുന്നു. അശോക വർഗ്ഗത്തിലെ ഇവയുടെ സസ്യ നാമം ‘ആംഹെസറ്റിയ നൊബിലിസ് ‘ എന്നാണ്.
ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന നിത്യഹരിത സസ്യമായ ശിംശിപായുടെ സംയുക്ത പത്രങ്ങളായ ഇലകൾക്ക് നല്ല പച്ച നിറവും തളിരിലകൾക്ക് ചെമ്പു നിറവുമാണ് .വേനലിലാണ് പ്രധാന പൂക്കാലം ഇലക്കവിളുകളിൽ തൂങ്ങിക്കിടക്കുന്ന പൂക്കുലകൾ ഇക്കാലത്ത് ചെടിയിൽ നിറയെ കാണാം. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ദളങ്ങൾക്കുള്ളിൽ മഞ്ഞ, വെള്ള നിറങ്ങളും കാണം. മാസ്കരിക വസന്തം ഒരുക്കിയ പൂക്കൾ മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ കൊഴിയും.
ശിംശിപായിൽ കായ്കൾ അപൂർവ്വമായേ കാണാറുള്ളു . ചെറു ശാഖകളിൽ പതിവെച്ച് വേരു പിടുപ്പിച്ച് നടിൽ വസ്തുവാക്കാം .വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും ശിംശിപാ വളർത്താം, രണ്ടു – മൂന്നു വർഷം കൊണ്ട് ചെടി പൂവണിയും .
തയ്യാറാക്കിയത് :
രാജേഷ് കാരാപ്പള്ളിൽ
Discussion about this post