Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

വീട്ടിൽ ചന്ദന മരം വളർത്താമോ?

Agri TV Desk by Agri TV Desk
February 2, 2022
in അറിവുകൾ
Share on FacebookShare on TwitterWhatsApp

അതീവ വംശ നാശ ഭീഷണി നേരിടുന്ന ഒരു നിത്യ ഹരിത വൃക്ഷമാണ് ചന്ദനം. ചന്ദനം എന്നങ്ങു വെറുതേ പറഞ്ഞാൽ പറ്റില്ല, ഇന്ത്യൻ ചന്ദനം. കാരണം ചന്ദനം പ്രധാനമായും മൂന്ന് തരത്തിൽ ഉണ്ട്. Santalum album എന്ന ഇന്ത്യൻ ചന്ദനം, Santalum spicatum എന്ന ഓസ്‌ട്രേലിയൻ ചന്ദനം, Osyris lanceolata എന്ന ആഫ്രിക്കൻ ചന്ദനം. പേരിൽ ചന്ദനം എല്ലാറ്റിലും ഉണ്ടെങ്കിലും ഗുണത്തിലും വിലയിലും വീര്യത്തിലും ഒക്കെ വലിയ വ്യത്യാസങ്ങൾ ഉണ്ട് ഇവ തമ്മിൽ.
ഏറ്റവും വിലയേറിയതും ചന്ദന തൈലം കൂടുതൽ അടങ്ങിയിട്ടുള്ളതും ഇന്ത്യൻ ചന്ദനത്തിൽ ആണ്.

ഇന്ത്യൻ ചന്ദന തൈലത്തിനു കിലോയ്ക്ക് മൂന്ന് ലക്ഷം രൂപ വിപണി വിലയുള്ളപ്പോൾ അതിന്റെ മൂന്നിലൊന്നു വില മാത്രമേ മറ്റുള്ളവയ്ക്കു ഉളളൂ.. അപ്പോൾ വിപണിയിൽ വിലസുന്നതും അത്തർ വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഏതാണെന്നു മനസ്സിലായല്ലോ. Santalol എന്ന ഘടകമാണ് ചന്ദന തൈലത്തിനു സവിശേഷ സുഗന്ധം നൽകുന്നത്. കേരള ഫോറെസ്റ്റ് ഡെവലൊപ്മെന്റ് കോർപറേഷൻ ഔട്ട്ലെറ്റ് കളിൽ ഒരു മില്ലി ചന്ദനതൈലം 300രൂപയ്ക്കു ലഭിക്കും.

കേരളത്തിൽ ഇടുക്കിയിലെ മഴ നിഴൽ പ്രദേശമായ മറയൂരിൽ ആണ് സ്വാഭാവിക ചന്ദനക്കാടുകൾ ഉള്ളത്. ഏതാണ്ട് 16ചതുരശ്ര കിലോമീറ്റർ സംരക്ഷിക്കാൻ ഇരുനൂറിലധികം ജീവനക്കാരുണ്ട്. എന്നാലും മോഷണം നടക്കുന്നു എന്നാണ് കേൾവി. കാട്ടുപോത്തുകൾ വേനൽ കാലത്തു ഇവ തിന്നു വലിയ തോതിൽ നാശം വരുത്തുന്നു എന്ന് കേൾക്കുന്നുണ്ട്. സ്വാഭാവികമായി വീഴുന്ന മരങ്ങൾ മുറിച്ചു ഗുണമേന്മ അനുസരിച്ചു ഗ്രേഡ് ചെയ്തു മറയൂരിലെ ചന്ദന ഗോഡൗണിൽ എത്തിക്കുന്നു. വേര് പോലും കളയാറില്ല. തൂക്കത്തിനാണ് തടിക്കു വില. ഏറ്റവും നല്ല ഗ്രേഡിന് കിലോയ്ക്കു പതിനാറായിരം രൂപ വരെ ലഭിക്കും. വെള്ളയ്ക്ക് പോലും കിലോയ്ക്ക് 300രൂപയിൽ അധികം ഉണ്ട്. ഏറ്റവും ഗുണ മേന്മയുള്ള ചന്ദന തടി വിലായത് ബുദ്ധ എന്നാണ് അറിയപ്പെടുന്നത്. ശില്പങ്ങൾ കടഞ്ഞെടുക്കാൻ അത്യുത്തമം. വലിയ പണക്കാരുടെ സ്വീകരണ മുറികളുടെ അലങ്കാരമാണവ. സോപ്പ് കമ്പനിക്കാരും മരുന്ന് നിർമ്മാതാക്കളും ശില്പികളും അത്തർ വ്യാപാരികളും അമ്പലക്കാരും ഒക്കെ ലേലത്തിൽ പങ്കെടുത്ത്‌ വേണം ചന്ദനം വാങ്ങാൻ. ആയിരം കിലോ ചന്ദന തടി വാറ്റിയാൽ ഏതാണ്ട് 7കിലോ തൈലം ലഭിക്കും. ബാക്കി വരുന്ന ചണ്ടി ഒക്കെ അരച്ചാണ് പലപ്പോഴും വിപണിയിൽ ലഭിക്കുന്ന കളഭക്കട്ടകൾ ഉണ്ടാക്കുന്നത്.

ചന്ദന മരം ഒരു അർദ്ധ പരാദ സസ്യം ആണ്. ആദ്യകാല വളർച്ചയ്ക്ക് ഏതെങ്കിലും ചെടിയുടെ വേരിൽ നിന്നും ഭക്ഷണം മോഷ്ടിക്കണം. ഒരു ഏഴു കൊല്ലമൊക്കെ എത്തുമ്പോഴേക്കും തനിയെ ഭക്ഷണം ഉണ്ടാക്കാൻ കെല്പു നേടും തൊട്ടാവാടി, ശീമക്കൊന്ന, കാറ്റാടി, സപ്പോട്ട, പപ്പായ ഇവയെ ഒക്കെ ചന്ദനത്തിന്റെ പോറ്റമ്മയാക്കാം.

വീട്ടിൽ ചന്ദന മരം വളർത്താമോ?
വളർത്താം, പക്ഷെ വളരുമ്പോൾ വല്ലവനും മോഷ്ടിച്ചു കൊണ്ട് പോയാൽ ഉടമയ്ക്ക് പണിയാകും. വിളവെടുക്കണമെങ്കിൽ വനം വകുപ്പിനെ അറിയിക്കണം. അവർ വന്നു വിളവെടുത്തു കൊണ്ട് പോകും. അത് ചെത്തി മിനുക്കി തൂക്കി അവർക്കു വന്ന ചെലവ് കഴിച്ചുള്ള തുക ഉടമയ്ക്ക് നൽകും. ഇതാണ് കേരളത്തിലെ നിയമം. കർണാടകയിലും മറ്റും നിയമ ഭേദഗതികൾ വന്നിട്ടുണ്ട്. കര്ഷകന് തന്നെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് വില്ക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കർണാടക സോപ്പ്സ് & ഡിറ്റര്ജന്റ് ലിമിറ്റഡ്, ഹാൻഡിക്‌റാഫ്ട് കോര്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് കർഷകരിൽ നിന്നും വാങ്ങാം. വിചിത്രം എന്ന് പറയട്ടെ 1792ൽ ടിപ്പു സുൽത്താൻ കൊണ്ട് വന്ന റോയൽ ട്രീ സംരക്ഷണ നിയമത്തിന്റെ നിയന്ത്രണങ്ങളിൽ നിന്നും ഇനിയും ഭരണ കൂടങ്ങൾ മുക്തരായിട്ടില്ല. ഫലമോ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ ഇന്ത്യൻ ചന്ദനം വലിയ തോതിൽ കൃഷി ചെയ്യുകയും ഇന്ന് ലോകവിപണിയിൽ അധീശത്വം നേടുകയും ചെയ്തിരിക്കുന്നു. ഏതാണ്ട് 16000ഹെക്ടർ സ്ഥലത്തു അവർ ഇന്ത്യൻ ചന്ദന മരങ്ങൾ കൃഷി ചെയ്തു വിളവെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ചന്ദനമരം വെട്ടുമ്പോൾ 12പുതിയ മരങ്ങൾ പകരം വയ്ക്കണം എന്നാണ് നിയമം. നേടിയ കുത്തക വിട്ടു കൊടുക്കാൻ ഉദ്ദേശമില്ല ഇന്ന് ചുരുക്കം.

ചന്ദന മരത്തിനു കാതൽ വച്ചു തുടങ്ങണം എങ്കിൽ കുറഞ്ഞത് 15കൊല്ലമെങ്കിലും എടുക്കും. പിന്നീട് ഓരോ വർഷവും ഓരോ കിലോ എന്ന കണക്കിന് തടി വളരും. 60-120വര്ഷമൊക്കെ എത്തിയ മരങ്ങൾക്കു കോടികൾ വില വരും. എങ്കിലും ശരാശരി 30കൊല്ലമൊക്കെ കഴിയുമ്പോൾ വിളവെടുക്കാം.

തയ്യാറാക്കിയത്:

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

Tags: Sandalwood
ShareTweetSendShare
Previous Post

പുഷ്പിക്കുന്ന ചെടികളുടെ രാജ്ഞി ‘ ശിംശിപാ’

Next Post

തീജ്വാല വള്ളിയെ കുറിച്ച് അറിയാം

Related Posts

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം
അറിവുകൾ

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ
അറിവുകൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

Next Post
തീജ്വാല വള്ളിയെ കുറിച്ച് അറിയാം

തീജ്വാല വള്ളിയെ കുറിച്ച് അറിയാം

Discussion about this post

പി എം കിസാൻ ഗുണഭോക്താക്കൾക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക്  പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

തക്കാളിയുടെ ഇലയ്ക്ക് മഞ്ഞനിറമാകാന്‍ കാരണം

വഴുതന വർഗ്ഗ വിളകളിലെ വാട്ടരോഗം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies