കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന് രാഷ്ട്രീയം മാത്രമല്ല, ചെടികളും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ചെറുപ്പം മുതലുള്ള ശീലവും ഇഷ്ടവുമാണ് ചെടികള്‍ വളര്‍ത്തുന്നത്. 10-15 വര്‍ഷമായി ഗ്രോബാഗില്‍ പച്ചക്കറികളും വളര്‍ത്തുന്നുണ്ട്. വീടിന്റെ മൂന്നാം നിലയിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്.
പച്ചക്കറികള്‍ക്ക് പുറമെ പൂച്ചെടികളും പഴങ്ങളുമെല്ലാം വെച്ചുപിടിപ്പിച്ചിട്ടുണ്ട്. 5 സെന്റില്‍ വീടിരിക്കുന്നതിന് ചുറ്റും ഒരിഞ്ചുപോലും വിടാതെ ചെടികള്‍ നട്ടുനനയ്ക്കുന്നുണ്ട്. വീടിന് മുറ്റത്തായി മാവും, പാഷന്‍ഫ്രൂട്ടും, മൈസൂര്‍ ചീരയുമെല്ലാമായി ഒരു കുഴിയില്‍ പലരാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു. (visual-286- 0:40-1:02)
കൊച്ചുമകനൊപ്പം ചെടികളെ പരിപാലിച്ച് നടക്കുന്നതിലാണ് കൂടുതല്‍ സന്തോഷമെന്ന് ഷാനിമഓള്‍ ഉസ്മാന്‍ പറയുന്നു. തിരക്കുപിടിച്ച രാഷ്ട്രീയജീവിതത്തിനിടയിലും ടെറസിലെ പച്ചക്കറികളെയും മുറ്റത്തെ വിവിധ ചെടികളെയും ഒന്നു തൊട്ടുതലോടാതെ പോകാറില്ല ഷാനിമോള്‍ ഉസ്മാന്‍. എത്ര തിരക്കുള്ളവരാണെങ്കിലും, പരിമിതമായ സ്ഥലമേ ഉള്ളൂവെങ്കിലും അവിടെ ഫലപ്രദമായ രീതിയില്‍ കൃഷിയും ചെടികളുമെല്ലാം വളര്‍ത്തി കാണിച്ച് മാതൃകയാവുകയാണ് ഈ വനിതാ നേതാവ്.
Discussion about this post