മാര്‍ത്താണ്ഡം സ്വദേശികളായ ഷൈജുവിനും ഷാജിക്കും ചെടികളും പൂക്കളുമൊക്കെ ജീവനാണ്. ബിസിനസ് തിരക്കുകളില്‍ നിന്നെത്തുന്ന ഷൈജുവിനായി ഷാജി ഒരുക്കിവെച്ചിരിക്കുന്നതും നിറഞ്ഞ പച്ചപ്പിന്റെ ലോകമാണ്. കളമശ്ശേരിയിലെ ഷൈജു-ഷാജി ദമ്പതികളുടെ വില്ലയെ പറ്റിയാണ് പറഞ്ഞുവരുന്നത്. വിവിധ നഗരങ്ങളിലെ ഫ്‌ളാറ്റ് ജീവിതം നല്‍കിയ വിരസതകളില്‍ നിന്നാണ് പച്ചപ്പ് നിറഞ്ഞ ഒരു വീടിനെ പറ്റി അവര്‍ ചിന്തിച്ചത്.
കുട്ടികള്‍ പ്രകൃതിയുമായി ഇണങ്ങി വളരണമെന്ന് ആഗ്രഹിച്ച ഷൈജു വീടൊരുക്കിയതും പച്ചപ്പിന് പ്രാധാന്യം നല്‍കിയാണ്.
ചെടികളാല്‍ അലംകൃതമായ മുറ്റവും ബാല്‍ക്കെണിയും, ഇന്‍ഡോര്‍ പ്ലാന്റുകളാല്‍ പച്ചപ്പിനെ അകത്തളങ്ങളിലേക്കും എത്തിച്ചിരിക്കുന്നു.വീടുള്‍പ്പെടെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് കഴിയാവുന്ന അത്രയും ചെടികളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
അടുക്കളമുറ്റത്ത് ചെറിയൊരു മുന്തിരിപ്പന്തലിനും പാഷന്‍ ഫ്രൂട്ടിനും ഇടം നല്‍കിയിരിക്കുന്നു. ടെറസിലെ ഡ്രമ്മുകളില്‍ സെറ്റ് ചെയ്തിരിക്കുന്ന പച്ചക്കറിയും ഫലവൃക്ഷങ്ങളും. മട്ടുപ്പാവ് കൃഷിയില്‍ നിന്ന് ലഭിക്കുന്ന ചെറിയ വിളവ് പോലും വലിയ സന്തോഷം നല്‍കുന്നുവെന്ന് ഷാജി പറയുന്നു.
കേബിള്‍ ലേയിംഗ് കോണ്‍ട്രാക്ടറായ ഷൈജു തിരക്കിന്റെ ലോകത്ത് നിന്ന് ഓടിയെത്തുന്നത് ഈ ഹരിതലോകത്തേക്കാണ്. മക്കളായ സ്വീറ്റിയും ഷന്നയും പൂന്തോട്ടപരിപാലനത്തില്‍ അമ്മയോടൊപ്പം ചേരുന്നു.
Discussion about this post