ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സീത ടീച്ചറുടെ വീട്ടുമുറ്റവും മട്ടുപ്പാവും കണ്ടാൽ ആരുടെയും മനസ്സ് നിറയും. എന്താണെന്നല്ലേ അത്രമേൽ മനോഹരമാണ് ഇവിടുത്തെ പച്ചക്കറിത്തോട്ടം. വീട്ടിലേക്ക് വേണ്ടതെല്ലാം മുറ്റത്തും മട്ടുപ്പാവിലുമായി കൃഷി ചെയ്യുകയാണ് അംഗൻവാടി അധ്യാപികയായി ജോലിചെയ്യുന്ന സീത ടീച്ചറും, ഭർത്താവ് സുരേന്ദ്രനും. മട്ടുപ്പാവിൽ തട്ടുകൾ ക്രമപ്പെടുത്തി ഗ്രോ ബാഗിൽ ചകിരിച്ചോറും കരിയില കമ്പോസ്റ്റും പോട്ടിങ് മിശ്രിതമായി നൽകിയാണ് കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷിക്ക് ആവശ്യമായ വളം ഇവിടെ തന്നെയാണ് ടീച്ചർ നിർമ്മിക്കുന്നത്. ഗാർഹിക അവശിഷ്ടങ്ങൾ പച്ചക്കറിയാക്കി ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നു. ഇത് മികച്ച വിളവിന് കാരണമാകുന്നുണ്ടെന്നാണ് ടീച്ചർ പറയുന്നത്.
സാധാരണ പച്ചക്കറി തോട്ടത്തിലെ പോലെ വെണ്ടയും വഴുതനങ്ങയും തക്കാളിയും മാത്രമല്ല ഈ കൃഷിയിടത്തിൽ ഉള്ളത്. ബ്രോക്കോളിയും, റാഡിഷും, ചോളവും, ക്യാരറ്റും, ക്യാബേജും, റാഗിയും, ലെറ്റൂസും, സ്ട്രോബറിയും തുടങ്ങി നമ്മുടെ കാലാവസ്ഥയിൽ വളരാൻ അനുയോജ്യമല്ലെന്ന് പറയുന്ന പലതും ഈ മട്ടുപ്പാവിലും മുറ്റത്തും തഴച്ചു വളരുന്നു. ചൊരിമണൽ കൃഷിക്ക് അനുയോജ്യമല്ലെന്ന് പറയുന്നവർക്ക് ഒരു അനുകരണീയ മാതൃക തന്നെയാണ് ടീച്ചറുടെ ഈ കൃഷിത്തോട്ടം.
Discussion about this post