ഓറഞ്ച്-മഞ്ഞ നിറത്തിലുള്ള ഭക്ഷ്യയോഗ്യമായ പഴം ഉല്‍പ്പാദിപ്പിക്കുന്ന കുറ്റിച്ചെടിയാണ് സീബക്ക്‌തോണ്‍. ഇന്ത്യയില്‍ ഹിമാലയന്‍ താഴ്‌വരയിലാണ് ഈ പഴം പ്രധാനമായും കണ്ടുവരുന്നത്. ലഡാക്, സ്പിറ്റി പോലുള്ള വരണ്ട പ്രദേശങ്ങളിലാണ് സീബക്ക്‌തോണ്‍ കൂടുതലായും വളരുന്നത്. ഹിമാചല്‍പ്രദേശങ്ങളില്‍ ഈ പഴം അറിയപ്പെടുന്നത് ഛര്‍മ്മ എന്ന പേരിലാണ്.
ഹിമാചല്‍, ലഡാക്ക്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി 15,000 ഹെക്ടര്‍ സ്ഥലത്ത് ഈ ചെടി കാണപ്പെടുന്നു.
ആമാശയം, ഹൃദയം, ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സീബക്ക്‌തോണ്‍ പഴം ഉത്തമ ഔഷധമാണ്. ഇതിന്റെ പഴത്തിലും ഇലകളിലും ധാരാളം വിറ്റാമിന്‍, ആന്റിയോക്‌സിഡന്റ്‌സ്, ഫാറ്റി ആസിഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെയും നഖത്തിന്റെയും വളര്‍ച്ചയ്ക്ക് സഹായിക്കും. കണ്ണുകള്‍ക്കും നല്ലതാണ്. എന്തിനേറെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉത്തമ ഔഷധമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വലിയ വാണിജ്യമൂല്യമുള്ള ചെടി കൂടിയാണ് സീബക്ക്‌തോണ്‍. ഇതിന്റെ പഴം ഉപയോഗിച്ച് ജ്യൂസ്, ജാം, പോഷക ഗുളികകള്‍ തുടങ്ങിയവ ഉണ്ടാക്കുന്നു.
Discussion about this post