ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റാന്‍ കഴിയും. അതിനുദാഹരണമാണ് പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ബഷീർ. പ്രതികൂല സാഹചര്യത്തിലും അദ്ദേഹം സൗദി അറേബ്യയിലെ ജിസാൻ എന്ന സ്ഥലത്ത് എട്ടു വർഷമായി കൃഷി ചെയ്‌തു വരികയാണ്. കൃഷിയോടുള്ള താല്പര്യം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് കൃഷി ചെയ്യാൻ സാധിക്കുന്നത്.
കൃഷി ചെയ്യുന്നതില്‍ ബഷീര്‍ നേരിടുന്ന വെല്ലുവിളികളിലൊന്ന് കൃഷിക്ക് അനുയോജ്യമായ രീതിയിൽ മണ്ണ് മാറ്റി എടുക്കുന്നതിലാണ്. ഇതിനൊരു പരിഹാരവും അദ്ദേഹം കണ്ടെത്തി. കരിയില ധാരാളമായി ഇട്ടുകൊടുക്കും. കൂടാതെ ഫാമിൽ നിന്ന് കൊണ്ട് വരുന്ന ആട്ടിൻ കാട്ടം ഇട്ടു കൊടുക്കും. ഇതുവഴി മണ്ണിൽ മണ്ണിരയുടെ സാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞുവെന്ന് ബഷീര്‍ പറയുന്നു.
ചേന, ചേമ്പ് ,വാഴ ,കപ്പ തുടങ്ങിയവയാണ് പ്രധാനമായും ബഷീറിന്റെ കൃഷിയിടത്തിലുള്ളത്. നൂറു ശതമാനം ജൈവ രീതിയിലാണ് കൃഷി. കൃഷിക്ക് ആവശ്യമുള്ള വിത്തുകൾ നാട്ടിൽ നിന്ന് കൊണ്ട് വരികയാണ് ചെയുന്നത്. ജല സേചനത്തിന് ബോർവെൽ ഉണ്ട്. മലയാളികൾ മനസ്സ് വെച്ചാൽ എല്ലാ സ്ഥലത്തും കൃഷി ചെയ്യാൻ സാധിക്കുമെന്നു മുഹമ്മദ് ബഷീര്‍ പറയുന്നു.
Discussion about this post