ആലപ്പുഴയുടെ ചൊരിമണലിൽ എന്തൊക്കെ കൃഷി ചെയ്യാമോ അതൊക്കെ തീർത്തും ജൈവരീതിയിൽ വിളയിച്ചെടുക്കുകയാണ് ആലപ്പുഴ സ്വദേശി ശശികല ചേച്ചി. ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ പച്ചക്കറികളും വീടിനോട് ചേർന്നുള്ള സ്ഥലത്ത് മട്ടുപ്പാവിലുമായി ശശികല ചേച്ചി കൃഷി ചെയ്യുന്നു. ഏകദേശം നാല്പതോളം ഇനങ്ങളാണ് വീട്ടുമുറ്റത്തെ കൃഷിത്തോട്ടത്തിൽ ഉള്ളത്. അതിൽ കുന്തിരിക്കവും ഉലുവയും കടുകും ഉരുളക്കിഴങ്ങും ഉള്ളിയും വരെ ഉണ്ട്.
ഒപ്പം പലവിധത്തിലുള്ള പഴവർഗങ്ങളും. കഞ്ഞിക്കുഴിയുടെ മുഖമുദ്രയായ കഞ്ഞിക്കുഴി പയറിൽ നിന്ന് മികച്ച ലാഭം തന്നെ ലഭിക്കുന്നുണ്ടെന്ന് ഈ കർഷക പറയുന്നു. കാലാവസ്ഥയ്ക്ക് അനുസൃതമായി എല്ലാ സീസണിലും ശശികല ചേച്ചി ഇവിടെ കൃഷി ചെയ്യുന്നു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ എടുത്തതിനുശേഷം മിച്ചം വരുന്നവ കാർഷിക ചന്തകൾ വഴി വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്. പച്ചക്കറി മാത്രമല്ല മീൻ വളർത്തലും വീടിനോട് ചേർന്നുള്ള സ്ഥലത്ത് ചെയ്യുന്നുണ്ട്. ഇതുപോലുള്ള കർഷകർ തന്നെയാണ് കഞ്ഞിക്കുഴിയുടെ കരുത്ത്. കഞ്ഞിക്കുഴിയെ കാർഷിക മേഖലയിൽ വേറിട്ട് നിർത്തുന്നതും ഈ കർഷകർ തന്നെയാണ്.
Discussion about this post