ഈ ധൈര്യവും ആവേശവും ചുറുചുറുക്കുമാണ് ചേര്‍ത്തല സൗത്ത് പഞ്ചായത്തിലെ കര്‍ഷക ദമ്പതികളായ ശശീന്ദ്രന്റേയും ജലജകുമാരിയുടേയും കൈമുതല്‍.
തുടക്കം മുതല്‍ ഇന്നുവരെ ഒരു മടുപ്പുമില്ലാതെ കൃഷിയെ സമീപിക്കുന്നവര്‍. മണ്ണില്‍ പൊന്നുവിളയിക്കുന്ന പുതിയ ആശയങ്ങളും അധ്വാനിക്കാനുള്ള ആര്‍ജവവുമാണ് ഇവരുടെ വിജയം. ചീര, പയര്‍, പാവല്‍, മഞ്ഞള്‍, വെറ്റില, തെങ്ങ് തുടങ്ങി വിവിധ വിളകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവരുടെ ഒന്നരയേക്കര്‍ കൃഷിയിടം.
പറമ്പിലുണ്ടായിരുന്ന ചെറിയൊരു കുളം വികസിപ്പിച്ചെടുത്ത് അവിടെ മീന്‍ വളര്‍ത്തലും ആരംഭിച്ചു. അതും വിജയമായി. വലിയ പരിചരണമോ ശ്രദ്ധയോ വേണ്ടാത്തതിനാല്‍ കൂരിവാളയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൃഷി ഭവനും പഞ്ചായത്തുമെല്ലാം പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.
ചിട്ടി നടത്തിപ്പ് പരാജയപ്പെട്ട് 15 വര്‍ഷക്കാലം നാട് വിടേണ്ടി വന്ന ശശീന്ദന്‍ ചേട്ടന്‍ ജീവിതം തിരിച്ചുപിടിച്ചത് കൃഷിയിലൂടെയാണ്. മകന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും മകള്‍ ഡോക്ടറുമായി. മക്കളെ പഠിപ്പിക്കുന്നതിനും മുന്നോട്ടുള്ള ജീവിതത്തിനുമെല്ലാം ഇവര്‍ക്ക് കൃഷി മാത്രമാണ് കൈമുതലായുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിത വിജയം അധ്വാനിക്കാന്‍ മടിയില്ലാത്ത കര്‍ഷകന്റെ വിജയമാണ്.
Discussion about this post