Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കറിയുപ്പ് വിളകൾക്ക് വളമായി ഉപയോഗിക്കാമോ?

Agri TV Desk by Agri TV Desk
September 30, 2023
in അറിവുകൾ
Share on FacebookShare on TwitterWhatsApp

പൊതുവിൽ നമ്മൾ ഉപയോഗിക്കുന്ന രാസ വളങ്ങൾ എല്ലാം തന്നെ സാങ്കേതികമായി പറഞ്ഞാൽ ഉപ്പ് (salt )എന്ന വിഭാഗത്തിൽ പെടുന്നവയാണ്. ഒരു അമ്ലവും ക്ഷാരവും തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോൾ അവിടെ വെള്ളവും ഉപ്പും (salt )ഉണ്ടാകുന്നു. അതാണ് നിർവീര്യകരണം (neutralization ). പൊട്ടാസ്യം ക്ലോറൈഡ് (പൊട്ടാഷ് ), പൊട്ടാസ്യം സൾഫേറ്റ് (SoP), പൊട്ടാസ്യം നൈട്രേറ്റ് (KNO3), മഗ്നീഷ്യം സൾഫേറ്റ് (Epsom Salt ), കാൽസ്യം നൈട്രേറ്റ്, മോണോ പൊട്ടാസ്യം ഫോസ്‌ഫേറ്റ്, മോണോ അമോണിയം ഫോസ്‌ഫേറ്റ് ഇവയൊക്കെ ആണ് പ്രധാന രാസ വളങ്ങൾ. പ്രത്യേകിച്ചും ഇസ്രായേൽ, നെതർലൻഡ്‌സ്‌ ഒക്കെ പിന്തുടരുന്ന ‘കിറുകൃത്യ’ കൃഷി (precision farming ) രീതിയിൽ. അവ വെള്ളത്തിനൊപ്പം കൊടുക്കുമ്പോൾ അത് വളസേചിത രീതി (fertigation, Nutrigation )ആകുന്നു.കറിയുപ്പ് എന്നത് രാസികമായി സോഡിയം ക്ലോറൈഡ് ആകുന്നു. സോഡിയവും ക്ലോറിനും ഒറ്റയ്ക്കൊറ്റയ്ക്ക് എടുത്താൽ അതീവ തീവ്ര സ്വഭാവം ഉള്ളവയാണ്. ഒന്ന് ഒരു ആൽക്കലി മെറ്റലും മറ്റെയാൾ ഹാലൊജനും. Highly Reactive.ഒരു കെമിസ്റ്റ് ക്ലോറിനെ വിശേഷിപ്പിച്ചത് ഇങ്ങനെ ആണ്.
Out of the 92 natural elements on earth, 91created by God, and one created by devil. That devil’s element is Chlorine. പക്ഷെ രണ്ടും ചേരുമ്പോൾ നാവിൽ രസമൂറുന്ന പാവം ഉപ്പായി മാറുന്നു.

കറിയുപ്പിൽ ഏതാണ്ട് നാല്പത് ശതമാനം സോഡിയവും അറുപതു ശതമാനം ക്ലോറിനും ഉണ്ട്. ക്ലോറിൻ ചെടികളുടെ ഒരു അവശ്യ മൂലകം(Essential Element ) ആണ്. പക്ഷെ വളരെ ചെറിയ അളവിൽ (Micro quantity ) അളവിൽ മതിയാകും. പക്ഷെ,തെങ്ങിന് വലിയ അളവിൽ വേണം.
സോഡിയം പക്ഷേ ഒരു അവശ്യ മൂലകം അല്ല. കക്ഷിയുടെ അനിയൻ പൊട്ടാസ്യം അവശ്യമൂലകം ആണെന്ന് മാത്രമല്ല ‘The King pin of Plant Nutrition ‘എന്നറിയപ്പെടുന്ന ആൾ ആണ്.
ചില ചെടികൾ (പ്രത്യേകിച്ചും തെങ്ങ്, മരച്ചീനി എന്നിവ) പൊട്ടാസ്യത്തിനു പകരം കുറച്ചൊക്കെ സോഡിയം ആയാലും മതി എന്ന ചിന്താഗതിക്കാരാണ്. അതുകൊണ്ടാണ് പണ്ട് മുതലേ തെങ്ങിന് നമ്മൾ കറിയുപ്പ് ഇടുന്നത്. അതിൽ ഉള്ള ക്ലോറിൻ തെങ്ങിന് കട്ട സപ്പോർട്ട് ആണ് താനും. കടൽ തീരങ്ങളിലും ദ്വീപ സമൂഹങ്ങളിലും തെങ്ങ് മുഖ്യവിള ആയതിന്റെ രഹസ്യവും മറ്റൊന്നല്ല.ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, നേരിയ അളവിൽ ഉപ്പ് (അതായത് നാല് ലിറ്റർ വെള്ളത്തിൽ മൂന്ന് ടേബിൾ സ്‌പൂൺ )എന്ന നേർമയിൽ ഇലകളിൽ തളിച്ച് കൊടുക്കുന്നത് ചെടികൾക്ക് ഉത്തേജനം നൽകും എന്നാണ്. കടലുപ്പിൽ അല്പസ്വല്പം കാൽസിയം, മാഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഉണ്ട്. നാനോ അളവിൽ അവ ചെടികളെ സ്വാധീനിക്കുന്നുണ്ടാകാം. കടൽ വെള്ളം വളരെ നേർപ്പിച്ചു ഇലകളിൽ നൽകുന്നതും നല്ലതാണ് എന്ന് പറയപ്പെടുന്നു.അങ്ങനെ എങ്കിൽ ഇനി കടൽ വെള്ളം വളമായി കുപ്പിയിൽ പാക്ക് ചെയ്ത് വന്നേക്കാം.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥാന്തരം കടൽ വെള്ളം കരയിലേക്ക് കയറി വരുമ്പോൾ ഉണ്ടാകുന്ന മണ്ണിന്റെ ലവണ വൽക്കരണം (soil salinization ) ആണ്. മണ്ണിൽ സോഡിയത്തിന്റെ അംശം കൂടുമ്പോൾ അതിനെ സോഡിക് സോയിൽ എന്ന് വിളിക്കും. മണ്ണിന്റെ electrical conductivity കൂടിയാൽ, osmotic stress കൊണ്ടു കോശങ്ങൾ തകരും. മണ്ണിനു ‘ഹ്യുമേളനം (എന്റെ സ്വന്തം പ്രയോഗം ആണ്, ഇംഗ്ലീഷിൽ deflocculation എന്ന് പറയും, എഴുത്തച്ചൻ എന്നോട് ക്ഷമിക്കട്ടെ )സംഭവിക്കും. മൺതരികൾ പരസ്പര ബന്ധമില്ലാതെ ചിന്നിച്ചിതറും. അത് കൊണ്ട് ഉപ്പ് മണ്ണിൽ ചേർക്കുന്നത് പച്ചക്കറികളിൽ പരീക്ഷിക്കാതിരിക്കുകയാകും നന്ന്.കറിയുപ്പ് മാത്രമല്ല ഹിമാലയൻ പിങ്ക് സാൾട്ട്, ബ്ലാക്ക് സാൾട്ട് തുടങ്ങിയ ഉപ്പുകളും (rock salt )ഒക്കെ വളരെ നേർപ്പിച്ചു പരീക്ഷിക്കാം.ഇലകളിൽ. അതും വളരെ നേർപ്പിച്ചു മാത്രം.

എഴുതി തയ്യാറാക്കിയത്: പ്രമോദ് മാധവൻ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ , ആലപ്പുഴ

ShareTweetSendShare
Previous Post

ലണ്ടനിലെ ഹരിത സ്വർഗ്ഗം, ഷൈലശ്രീ ചേച്ചിയുടെ വീട്ടുമുറ്റം ആരുടെയും മനം കവരും

Next Post

പാറപ്പുറത്തും ഡ്രാഗൺ ഫ്രൂട്ട് വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗിരീഷ്

Related Posts

butterfly pea
അറിവുകൾ

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

അറിവുകൾ

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

Next Post

പാറപ്പുറത്തും ഡ്രാഗൺ ഫ്രൂട്ട് വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗിരീഷ്

Discussion about this post

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

vegetables

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies