കോട്ടയം: 12 വർഷത്തിന് ശേഷം റെേക്കാഡ് മറികടക്കാനൊരുങ്ങി റബർ വില. റബർ ബോർഡ് ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു വ്യാപാരം നടന്നു.
2011- 12 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 283 രൂപയാണ് ചരിത്രത്തിലെ റബറിന്റെ ഏറ്റവും ഉയർന്ന വില. നിലവിലെ സാഹചര്യത്തിൽ ഈയാഴ്‌ച തന്നെ വില 247 തൊട്ടേക്കാമെന്നാണ് സൂചന.
പ്രതികൂല കാലാവസ്ഥയ്ക്ക് പിന്നാലെ ചരക്കിന് ക്ഷാമം അനുഭവപ്പെട്ടു. ഇതാണ് വില ഉയരാൻ കാരണം. രാജ്യന്തര വില ആഭ്യന്ത വിലയേക്കാൾ 50 രൂപ പിന്നിലാണ്. ഇന്നലെ ആർ.എസ്.എസ്. 4 ഗ്രേഡിന്റെ ബാങ്കോക്ക് വില 198.82 രൂപയായിരുന്നു. സാധാരണഗതിയിൽ ആഭ്യന്തര വിലയും രാജ്യാന്തര വിലയും ഒരു പോലെയാണ് ഉയർന്നിരുന്നത്.
ഒട്ടുപാൽ വിലയും റെക്കോഡിലേക്ക് എത്തുകയാണ്. നല്ലതുപോലെ ഉണങ്ങിയ ഒട്ടുപാൽ നൽകുന്ന കർഷകന് 155 രൂപ വരെ ലഭിക്കും. 150 രൂപയ്‌ക്ക് മിക്കയിടങ്ങളിലും വ്യാപാരം നടക്കുന്നുണ്ട്. മില്ലുകാർ 170 രൂപയ്‌ക്കാണ് ഒട്ടുപാൽ വാങ്ങുന്നത്. 2012-ൽ ഒട്ടുപാൽ വില 180 രൂപയിൽ എത്തിയിരുന്നു.
Rubber prices set to break record after 12 years. Although the price announced by the Rubber Board yesterday was 235 rupees, it traded up to 241 rupees in Kottayam.
Discussion about this post