റബർ കയറ്റുമതിക്കാർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് റബർ ബോർഡ്. ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ അഞ്ച് രൂപ ഇൻസെന്റീവ് ആയി ലഭ്യമാകും. 40 ടൺ വരെ കയറ്റുമതി ചെയ്യുന്നവർക്ക് രണ്ട് ലക്ഷം രൂപ വരെ ലഭ്യമാകും.
ജൂൺമാസം വരെയാണ് ഷീറ്റ് റബറിന് കീലോയ്ക്ക് 5 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം ആർഎസ്എസ് 1 മുതൽ ആർഎസ്എസ് 4 വരെ ഉത്പന്നങ്ങൾക്കും ഇൻസെന്റീവ് ലഭിക്കും.
Discussion about this post