മട്ടുപ്പാവിലെ ജൈവ കൃഷിയിൽ മാതൃകയായി മുഹമ്മദ് സഗീർ .എറണാകുളം വാഴക്കാലയിലെ വീട്ടിൽ മട്ടുപ്പാവിലെ 200 സ്‌ക്വയർ ഫീറ്റ് സ്‌ഥലത്തു ആണ് ഇദ്ദേഹം കൃഷി ചെയ്യുന്നത് .കൂടാതെ മുറ്റത്തുളള സ്ഥലവും കൃഷിക്കു ഉപയോഗിക്കുന്നു .എറണാകുളം ജൈവ കർഷക ചാരിറ്റബിൾ സൊസൈറ്റി (തൃക്കാക്കര നാട്ടുചന്ത ) യുടെ സെക്രട്ടറി ആയും ഇദ്ദേഹം പ്രവർത്തിക്കുന്നു. കഴിഞ്ഞ പത്തു വർഷമായി മട്ടുപ്പാവ് കൃഷി ചെയുന്നു . ഇപ്പോൾ വീട്ടിലേക്കു ആവശ്യമായ എല്ലാവിധ പച്ചക്കറിയും കൃഷി ചെയുന്നു.നല്ല രീതിയിൽ വിളവ് കിട്ടുന്നു എന്നത് കൃഷി ചെയ്യാൻ വലിയ പ്രചോദനമാണ് .ദിവസത്തിൽ ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ മാറ്റി വെക്കുന്നു .ലോക്ക് ഡൌൺ സമയം മുഴുവൻ ആയി കൃഷിയിൽ ശ്രെദ്ധിക്കുകയും കൂടുതൽ കിട്ടിയ വിളവുകൾ സൗഹ്രദ വലയത്തിൽ എത്തിക്കുകയും ചെയ്തു .
വീഡിയോ കാണുക
Discussion about this post