ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഹോര്‍മോണാണ് സൈറ്റോകൈനുകള്‍. മുരിങ്ങയില്‍ സൈറ്റോകൈനുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെടികളുടെ വളര്‍ച്ചയ്ക്ക് മുരിങ്ങയില സത്ത് ഹോര്‍മോണായി ഉപയോഗിക്കാവുന്നതാണ്. വിത്ത് മുളച്ച് പത്ത് ദിവസം കഴിഞ്ഞും ഒരുമാസം കഴിഞ്ഞും കായ്ക്കാന്‍ തുടങ്ങുമ്പോഴും സത്ത് തളിക്കാം.
മുരിങ്ങയില സത്ത് തയ്യാറാക്കാന്‍ 40 ദിവസം മൂപ്പുള്ള ഇലകളാണ് വേണ്ടത്. ഇലകളില്‍ വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ ജ്യൂസ് തയാറാക്കുന്നതു പോലെ അടിച്ചെടുക്കുക. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിച്ച് എടുക്കണം. ഈ സത്ത് ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് ഇവ വിളകളുടെ ഇലകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്. സത്ത് തയാറാക്കി അഞ്ച് മണിക്കൂറിനുള്ളില്‍ തളിച്ചുകൊടുക്കുന്നതാണ് നല്ലത്. ഫ്രീസറില്‍ വെച്ചാല്‍ കൂടുതല്‍ ദിവസം ഉപയോഗിക്കാം.
സത്ത് ചെടികള്‍ സ്‌പ്രെയര്‍ ഉപയോഗിച്ച് തളിക്കുന്നതാണ് നല്ലത്. തളിക്കുമ്പോള്‍ ഇലകളില്‍ മാത്രം തളിച്ചുകൊടുക്കണം.
Discussion about this post