വീട്ടിലേക്ക് വേണ്ടതെല്ലാം വീട്ടുവളപ്പിലും മട്ടുപ്പാവിലും കൃഷി ചെയ്തെടുക്കുന്നയാളാണ് തിരുവനന്തപുരം ഉള്ളൂർ സ്വദേശി രവീന്ദ്രൻ സാർ.
കുട്ടിക്കാലം മുതലേ കൃഷിയോട് ഇഷ്ടമുള്ളതുകൊണ്ട് പ്രവാസ ജീവിതത്തോട് വിടപറഞ്ഞു നാട്ടിലെത്തിയപ്പോഴും കൃഷിയെ തന്നെ മുറുകെ പിടിച്ചു. ഇന്ന് മുഴുനീള കർഷകൻ എന്നതിലുപരി കൃഷി പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ക്ലാസുകളും നൽകുന്നു. കൂടാതെ സ്വന്തമായി ജൈവ വളക്കൂട്ടുകളും നിർമ്മിക്കുന്നുണ്ട്.
മട്ടുപ്പാവിൽ ഒരു തരിസ്ഥലം പോലും പാഴാക്കാതെയുള്ള ഈ കൃഷിരീതി പഠിക്കുവാൻ ധാരാളം പേരാണ് എത്തുന്നത്. പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും നെല്ലും വരെ നമുക്ക് ഇവിടെ കാണാംലോകത്ത് ഏറ്റവും ഭാരം കൂടിയ കാച്ചിൽ വിളയിച്ചതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ് വരെ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഒപ്പം ഒട്ടേറെ കാർഷിക പുരസ്കാരങ്ങളും.
Discussion about this post