വീട്ടാവശ്യത്തിനായുള്ള പച്ചക്കറികളും പാലും മുട്ടയും മീനുമെല്ലാം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് കോട്ടയം കുര്യനാട് എടത്തനാല്‍ സണ്ണി എബ്രഹാമും ഭാര്യ രശ്മിയും വീടിനോട് ചേര്‍ന്ന് സമ്മിശ്ര കൃഷി ആരംഭിച്ചത്. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മികച്ച നാടന്‍ പശു സംരക്ഷകര്‍ക്കുള്ള ദേശീയ പുരസ്‌കാരമായ ഗോപാല്‍രത്‌ന പുരസ്‌കാരം രശ്മിയെ തേടിയെത്തുമ്പോള്‍ ഇത് അവരുടെ പരിശ്രമത്തിനുള്ള അംഗീകാരമായി മാറുകയാണ്.
കേരളത്തിന്റെ സ്വന്തം വെച്ചൂര്‍,കാസര്‍ഗോഡ് ഇനങ്ങള്‍ക്കൊപ്പം ഗിര്‍,താര്‍പ്പാര്‍ക്കര്‍ തുടങ്ങി ഇന്ത്യയിലെ തന്നെ അപൂര്‍വായ 12ഓളം ഇനം നാടന്‍ പശുക്കളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഒപ്പം 15ഓളം സങ്കരയിനം പശുക്കളും. പശുക്കളെ കൂടാതെ ആടുകള്‍, കോഴി, കാട, തേനീച്ച, വിവിധയിനം നായ്ക്കള്‍ എന്നിവയുമുണ്ട്. കൂടാതെ അക്വാപോണിക്‌സ് രീതിയില്‍ മീന്‍ വളര്‍ത്തലും.
Discussion about this post