കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ,വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ,.കൊട്ടുവള്ളിക്കാട് ഗ്രീൻഗാർഡൻ കൃഷിഗ്രൂപ്പ്, ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ ,ഔഷധ നെല്ലിനമായ രക്തശാലി കൃഷിയാരംഭിച്ചു. ഇന്ത്യയിലെ രാജവംശങ്ങൾ അവരുടെ ആരോഗ്യവും യൗവ്വനവും സംരക്ഷിക്കുവാനായി കൃഷി ചെയ്തിരുന്ന നെല്ലിനമാണ് ,രക്തശാലി . വംശനാശ ഭീക്ഷണി നേരിടുന്ന കേരളത്തിൻ്റെ തനതു നെല്ലിനമാണിത്. ശ്രീ. ചരകൻ്റെ വിശ്വവിഖ്യത ഗ്രന്ഥമായ ചരകസംഹിതയിൽ രക്തശാലി നെല്ലിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. വയനാട്ടിലെ ആദിവാസികൾ കൃഷി ചെയ്യുന്ന അത്യപൂർവയിനം നെല്ലിനമായ രക്തശാലി കൃഷി വടക്കേക്കരയിൽ വ്യാപകമായി കൃഷി ചെയ്യുന്നു. ക്യാൻസറിനെ ചെറുക്കുവാനുള്ള കഴിവ് രക്തശാലിക്കുണ്ട്. വേരറ്റുപോയി എന്നു കരുതുന്ന രക്തശാലി നെല്ലിനം തിരികെ കൊണ്ടുവരുവാനുള്ള തയാറെടുപ്പിലാണ് വടക്കേക്കര കൃഷി ഭവൻ. രക്തശാലി നെൽവിത്ത് വിതയ്ക്കൽ കർമ്മം പറവൂർ സഹകരണ സർക്കിൾ യൂണിയൻ പ്രസിഡൻ്റ് ശ്രീ.അജിത്ത് നിർവ്വഹിച്ചു. ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Adv. യേശുദാസ് പറപ്പിള്ളി ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM .അംബ്രോസ് ,ഗ്രാമ പഞ്ചായത്തംഗം സീനാസജീവ് ,ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക്പ്രസിഡൻ്റ് .പ്രതാപൻ ,KS. സനീഷ് ,PG .സുരേഷ് ബാബു ,ബാങ്ക് ഭരണസമിതി അംഗങ്ങൾ ,ജീവനക്കാർ ,കൃഷി അസിസ്റ്റൻ്റ് മാരായ S. ഷിനു ,സാബു ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ജൈവ കാർഷിക രംഗത്ത് ശക്തമായ ഇടപെടലോടെ വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ .
Discussion about this post