കലയും കൃഷിയും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന വ്യക്തിയാണ് തിരുവല്ല സ്വദേശിയായ രേവതി. നങ്ങ്യാർകൂത്ത് കലാകാരിയും മികച്ചൊരു അഭിനേത്രിയുമായ രേവതി ഇപ്പോൾ ആടുവളർത്തലിന്റെ തിരക്കിലാണ്.കോവിഡ് സമയത്ത് രേവതിയുടെ ഭർത്താവ് സുബ്രഹ്മണ്യൻ നമ്പൂതിരി തുടക്കമിട്ട ആടുവളർത്തലാണ് രേവതിയെ കൃഷിയുടെ അരങ്ങത്തേക്ക് എത്തിക്കുന്നത്.മൂന്ന് ആടുകളിൽ തുടങ്ങി ഇപ്പോൾ 25ലധികം ആടുകളിൽ എത്തിനിൽക്കുകയാണ് ഈ സംരംഭം. ആടുകൾക്ക് പാർപ്പിടം ഒരുക്കിയിരിക്കുന്നത് തികച്ചും ഹൈടെക് രീതിയിലാണ്.ജോലിയുടെ തിരക്കുകൾ ഒഴിഞ്ഞുള്ള സമയമാണ് രേവതിയും ഭർത്താവും ആടുകളുടെ പരിപാലനത്തിനായി മാറ്റിവയ്ക്കുന്നു.ആട് വളർത്തലിന്റെ ആദ്യഘട്ടം വിജയിച്ചതോടെ ഇരുവരും പുതിയ ബ്രീഡുകളെ വാങ്ങി സംരംഭം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്
Discussion about this post