പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം എഴുമറ്റൂരിലെ പുത്തമ്പുരയ്ക്കല്‍ അഗ്രികള്‍ച്ചറല്‍ ഫാം ആന്‍ഡ് നഴ്‌സറി എന്ന സംരംഭത്തിന്റെ വിജയത്തിന് പിന്നില്‍ ചെടികളെയും പൂക്കളെയും കൃഷിയെയും ഏറെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഷാന്റി സെബാസ്റ്റ്യന്‍ എന്ന ഈ വീട്ടമ്മയുടെ കഠിനാധ്വാനവും അര്‍പ്പണബോധവും തന്നെയാണ്. പൂച്ചെടികളും മറ്റ് അലങ്കാര ചെടികളും മാത്രമല്ല, വിവിധ ഇനം ഫ്രൂട്ട് പ്ലാന്റുകളും തെങ്ങുകളുമെല്ലാം അടങ്ങിയ വിപുലമായ കളക്ഷന്‍ തന്നെയാണ് ഇവിടെയുള്ളത്.
കസ്റ്റമേഴ്‌സിന്റെ മികച്ച പ്രതികരണവും കുടുംബത്തിന്റെ പൂര്‍ണപിന്തുണയും കൊണ്ടാണ് അഞ്ച് വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ ആരംഭിച്ച നഴ്‌സറി അലങ്കാരപ്പക്ഷികളും അലങ്കാരമത്സ്യങ്ങളും ചെടിച്ചട്ടിയും വളവും മറ്റ് ഗാര്‍ഡന്‍ ആക്‌സസറീസുമെല്ലാം ഉള്‍പ്പെടുത്തി ഇപ്പോള്‍ കാണുന്ന രീതിയില്‍ വിപുലമാക്കാന്‍ സാധിച്ചതെന്ന് ഷാന്റി പറയുന്നു.
നഴ്‌സറിയുടെ ദിവസേനയുള്ള പ്രവര്‍ത്തനങ്ങളില്‍ മകന്‍ ആന്റണിയുട സപ്പോര്‍ട്ടുണ്ട്. ഒപ്പം എല്ലാ സഹായവുമായി മറ്റ് കുടുംബാംഗങ്ങളും ഷാന്റിയോടൊപ്പമുണ്ട്.
ചെടികളെയും കൃഷിയെയും ജീവിതമാര്‍ഗമാക്കിയ ഈ വീട്ടമ്മയ്ക്ക് തന്റെ സംരംഭം ഇനിയും കൂടുതല്‍ വിപുലമാക്കാന്‍ സാധിക്കട്ടെ.
Discussion about this post