കൂട്ടുകാരെ പോലെയാണ് തന്റെ ഫാമിലെ കോഴികളെയും പശുക്കളെയുമെല്ലാം കോട്ടയം കുറിച്ചിത്താനം സ്വദേശി പ്രദീപ് കാണുന്നത്. കുറിച്ചിത്താനത്ത് വലിയപറമ്പില്‍ എഗ്ഗര്‍ നഴ്സറിയെന്ന പേരില്‍ പ്രദീപ് നടത്തുന്ന ഫാമില്‍ കരിങ്കോഴികല്, മുട്ടക്കോഴികള്‍, നാടന്‍ കോഴികള്‍, അലങ്കാര കോഴികള്‍ എന്നിവയ്ക്ക് പുറമെ പശുക്കളും ആടുകളും മീനും തേനീച്ചയും തുടങ്ങി ഒരു സമ്മിശ്ര കൃഷി തന്നെ കാണാം. 22 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പ്രധാനമായും കരിങ്കോഴി കൃഷിയാണ് ചെയ്യുന്നത്. വളര്‍ത്താന്‍ കൊണ്ടുപോകുന്നവര്‍ക്ക് മാത്രമേ ഇദ്ദേഹം കോഴികളെ നല്‍കൂ.
വെച്ചൂര്‍ ഇനം ഉള്‍പ്പെടെ പത്തോളം പശുക്കളും ബയോഫ്ളോക്ക് രീതിയില്‍ മത്സ്യകൃഷിയും നടത്തുന്നുണ്ട് ഇവിടെ. കൂടാതെ സ്വന്തമായി നിര്‍മ്മിക്കുന്ന തീറ്റയാണ് പശുവിന് നല്‍കുന്നത്.
500 മുട്ട വിരിയിക്കാന്‍ കഴിയുന്ന പൗള്‍ട്രി ഇന്‍ക്യുബേറ്ററും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇന്കുബേറ്ററുണ്ടാക്കി നല്‍കുകയും ചെയ്യുന്നുണ്ട്.
പല മേഖലകളിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും അതിലൊന്നും ലഭിക്കാത്ത മാനസികസംതൃപ്തി ഈ ഫാമിലൂടെ ലഭിക്കുന്നുണ്ടെന്ന് പ്രദീപ് പറയുന്നു.
Discussion about this post