കോഴിവളർത്തൽ സംരംഭകർക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങളിൽ താല്പര്യമുള്ളവർക്കുമായി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് സംഘടിപ്പിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു വർഷത്തെ കോഴ്സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജിയിൽ ഫ്രഷ്, പ്രോസസ്ഡ് മീറ്റ് ടെക്നോളജി, സംരംഭക സാധ്യതകൾ എന്നിങ്ങനെ എട്ട് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 14700 രൂപയാണ് കോഴ്സ് ഫീസ്. +2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആറു മാസത്തെ കോഴ്സ് ആയ സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിൽ കോഴിവളർത്തൽ, പരിപാലനം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പരിശീലനം നൽകുന്നു. 3800 രൂപയാണ് കോഴ്സ് ഫീസ്.എട്ടാം ക്ലാസ് യോഗ്യയതയുള്ളവക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. ഇരു കോഴ്സുകളിലും തിയറി പ്രാക്ടിക്കൽ ക്ലാസ്സുകളും പരീക്ഷകളും ഉണ്ടാകും. ഗ്രാമീണമേഖലയിൽ ഉള്ളവർക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. ഫീസ് ഇളവിനായി ഗ്രാമീണ മേഖലയിലുള്ളവർ ടോമസൈൽ സർട്ടിഫിക്കറ്റും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. ഓൺലൈൻ അപേക്ഷകൾ ഫൈൻ കൂടാതെ 31 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400608493, 9446479989, 9495000914 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Discussion about this post