കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ , കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ കുഞ്ഞിത്തൈ പതിനേഴാം വാർഡിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം പൊൻകതിർ പച്ചക്കറി കൃഷിയാരംഭിച്ചു ,നടീൽ ഉദ്ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ .എം .അംബ്രോസ് ,കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി.കെ ബാബു ,വാർഡ് മെമ്പർ അനിൽ ഏലിയാസ് ,സി.ബി .ബിജി, എച്ച് .എം.ഡി.പി സഭസെക്രട്ടറി ബിജിൽ കുമാർ ,കൃഷി ഓഫീസർ എൻ .എസ് . നീതു ,തൊഴിലുറപ്പ് എ.ഇ. നിവിൻ,കൃഷി അസിസ്റ്റൻ്റ് S. ഷിനു ,സാബു ,ബാങ്ക് ബോർഡ് അംഗം ശ്യാംലാൽ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. വർഷങ്ങളായി തരിശു കിടന്ന ഒരേക്കർ സ്ഥലം നിലമൊരുക്കി കൃഷിയാരംഭിച്ചു.
Discussion about this post