പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം മുടങ്ങാതെ ലഭ്യമാകുവാൻ പി എം കിസാൻ പദ്ധതി അംഗങ്ങളായ എല്ലാ കർഷകരും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒക്ടോബർ 31നകം പൂർത്തിയാക്കണം. കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ വഴി ഇത് സംബന്ധിച്ച രേഖകൾ അപ്ലോഡ് ചെയ്യാവുന്നതാണ്.
ഭൂമി സംബന്ധമായ രേഖകൾ എയിംസ് പോർട്ടൽ വഴി രേഖപ്പെടുത്തണം. ഇതുകൂടാതെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുകയും ഇ കെ വൈ സി പൂർത്തിയാക്കുകയും ചെയ്യണം. ഇതിനായി അടുത്തുള്ള അക്ഷയ, ജനസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യം ലഭ്യമാണ്. PMKISAN Gol എന്ന മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചും ഇ കെ വൈ സി പൂർത്തീകരിക്കാം.
Discussion about this post