കൈതച്ചക്ക കൃഷിയില്‍ വലിയൊരു തലവേദനയാണ് കുമിള്‍രോഗം. മണ്ണില്‍ തന്നെയാണ് കുമിളിന്റെ രോഗസംക്രമണത്തിന് കാരണമാകുന്ന ഭാഗങ്ങളുള്ളത്. കൃത്യമായ നിയന്ത്രണത്തിലൂടെ രോഗവ്യാപനം തടയണം.
സ്യൂഡോമോണസ് തടത്തില്‍ ചേര്‍ക്കുന്നത്തിലൂടെ രോഗവ്യാപനം തടയാന്‍ സാധിക്കും. 0.3 ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്സിക്ലോറൈഡ് ചെടിയുടെ കടയ്ക്കല്‍ ചെടിത്തടത്തിലെ മണ്ണ് നന്നായി കുതിരും വിധം ഒഴിച്ച് കൊടുക്കണം. ഗുരുതരരോഗം ബാധിച്ച ചെടികളെ കൃഷിയിടത്തില്‍ നിന്ന് നീക്കം ചെയ്യണം.
നടീല്‍വേളയില്‍ കന്നുകള്‍ അമിതമായി താഴ്ത്തി നടുന്നതും ചെടിയുടെ മധ്യഭാഗത്തു മണ്ണ് കയറുന്നതും പിന്നീട് രോഗത്തിനിടയാക്കും. അതിനാല്‍ നടുമ്പോള്‍ തന്നെ ഉയര്‍ത്തിക്കോരിയ വാരങ്ങളില്‍ ഇടയ്ക്കു വെള്ളം വാലാന്‍ നീര്‍വാര്‍ച്ച ചാലുകള്‍ ഇട്ടിട്ടുംവേണം കന്നുനടാന്‍.
Discussion about this post