ആരോഗ്യപരമായ ചെടി മാത്രമേ ആരോഗ്യമുള്ള കായ്ഫലം തരൂ. കീടങ്ങളുടെ ആക്രമണം കൂടുതലുമേൽക്കുന്നത് പച്ചക്കറികളെയാണ്. അതുകൊണ്ട് തന്നെ കീടനിർമാർജ്ജനം അനിവാര്യമാണ്.
പച്ചക്കറി കൃഷിയിൽ ശ്രദ്ധിക്കേണ്ട കീടങ്ങൾ
1. ചാഴിയാണ് പട്ടികയിൽ ഒന്നാമത്. നീരും പാലും ഊറ്റി കുടിച്ച് വിളവ് കുറയ്ക്കുന്ന ജീവിയാണ് ചാഴി. മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ചാൽ ചാഴിയെ പ്രതിരോധിക്കാം.
2. വെള്ളീച്ചയും പച്ചക്കറിയെ കാര്യമായി ബാധിക്കും. ഇലയുടെ അടിയിൽ വെളുത്ത പൊടി പോലെ പറ്റി പിടിച്ചാണ് വെള്ളീച്ച ഇരിക്കുക. നീരൂറ്റി കുടിച്ച് കായ്ഫലം ഇല്ലാതാക്കുകയാണ് ഇത് ചെയ്യുന്നത്. ആവണക്കെണ്ണ-വേപ്പെണ്ണ മിശ്രിതവും വേപ്പെണ്ണ-വെളുത്തുള്ളി ഉപയോഗിച്ച് ഇവ പ്രതിരോധിക്കാം.
3. പാവൽ, കോവൽ തുടങ്ങിയവയെ ബാധിക്കുന്ന കീടമാണ് കുമിൾ പൂപ്പൽ. മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് കരിഞ്ഞുണങ്ങുന്നതുമാണ് പതിവ്. കുമിൾ നാശിനി തളിച്ച് കൊടുക്കുന്നത് നല്ലതാണ്.
4. നിമാവിരയാണ് മറ്റൊന്ന്. മണ്ണിനടിയിലാണ് വിരയുടെ ആക്രമണം ഉണ്ടാകുന്നത്. കൃഷിക്കായി നിലം ഒരുക്കുമ്പോൾ ഉഴുത് മറിച്ച് വെയിൽ കൊള്ളിക്കുന്നത് നല്ലതാണ്. തക്കാളി,പയര്ഡ, പാവൽ തുടങ്ങിയവയിലാണ് നിമാവിര കൂടുതലായി കണ്ടുവരുന്നത്.
5. വെണ്ടയെ ബാധിക്കുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. സ്യൂഡോമോണാസ് 2 ശതമാനം വീര്യത്തിൽ ആഴ്ചയിൽ ഒരിക്കലായി തളിച്ചാൽ ഇതിനെ പ്രതിരോധിക്കാം.
6. ചെടികളുടെ തളിരിലകളിൽ ഉണ്ടാകുന്ന ഫംഗസ് ബാധയാണ് ചൂർണ്ണ പൂപ്പൽ രോഗം. ആരംഭകാലങ്ങളിൽ തളിരിലകൾ അകത്തേക്ക് ചുരുണ്ടുവരും. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഇലകളിലും തണ്ടുകളിലും പൂപ്പൽ പോലെ ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു. പാടുകൾ വീണ ഇലകൾ നശിപ്പിക്കുക എന്നതാണ് പ്രതിരോധ മാർഗം. രണ്ട് ശതമാനം വീര്യത്തിൽ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.
7. തെങ്ങ്, കവുങ്ങ്,വാഴ തുടങ്ങിയവയെ ബാധിക്കുന്ന രോഗമാണ് മഹാളി രോഗം. പാകമാകുന്നതിന് മുൻപേ കായ കൊഴിഞ്ഞുപോകുന്നതാണ് രീതി.
ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം കവുങ്ങിന്റെ പൂങ്കുലകളിലും മറ്റും നനയും വിധം പശകൂട്ടിച്ചേർത്ത് 30 ദിവസം ഇടവേളകളിൽ രണ്ടുതവണ തളിക്കുക. മരുന്ന് പിടിക്കാൻ ഒരു ദിവസമെങ്കിലും എടുക്കും. മഴയില്ലാത്ത ദിവസങ്ങളിൽ വേണം ഈ മിശ്രിതം തളിക്കാൻ.
ആരോഗ്യപരമായ ചെടി മാത്രമേ ആരോഗ്യമുള്ള കായ്ഫലം തരൂ. കീടങ്ങളുടെ ആക്രമണം കൂടുതലുമേൽക്കുന്നത് പച്ചക്കറികളെയാണ്. അതുകൊണ്ട് തന്നെ കീടനിർമാർജ്ജനം അനിവാര്യമാണ്.
Discussion about this post