കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്തയായി കുരുമുളക് വില വര്‍ദ്ധിക്കുന്നു. രണ്ട് ദിവസത്തിനിടെ കുരുമുളകിന് വര്‍ദ്ധിച്ചത് 21 രൂപ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കിലോയ്ക്ക് 68 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. കുറഞ്ഞ സമയത്തിനുള്ളിലുണ്ടാകുന്ന റെക്കോര്‍ഡ് വില വര്‍ദ്ധനയാണിത്.
അണ്‍ഗാര്‍ഡബിള്‍ഡ് മുളകിന് കിലോയ്ക്ക് 640 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിളിന്റെ വില 660 രൂപയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണം. മഴ കനത്തതോടെ ശ്രീലങ്കന്‍ മുളക് വരവ് വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഇതാണ് അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് കൂടാന്‍ കാരണമായത്.
ശ്രീലങ്കന്‍ മുളകിന്റെ വില ടണ്ണിന് 7,000 ഡോളറായി ഉയര്‍ന്നു. ഇതനുസരിച്ച് മറ്റു രാജ്യങ്ങളുടെ കുരുമുളക് വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. വിയറ്റ്‌നാം മുളകിന് 8,000 ഡോളറാണ് വില. ബ്രസീലിയന്‍ വിപണിയിലും ഇതേ വിലയാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇത് 8,200 ഡോളറായാണ് കുത്തനെ ഉയര്‍ന്നത്.
രാജ്യത്ത് കുരുമുളക് ഉപഭോഗം വര്‍ദ്ധിക്കുന്നു. 2016-ലാണ് ഇതിന് മുമ്പ് കുരുമുളക് വില കുത്തനെ ഉയര്‍ന്നത്. അന്ന് കിലോയ്ക്ക് 750 രൂപയായിരുന്നു വില. പിന്നീടുള്ള വിലയിടിവ് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. 2019-ല്‍ വില കുത്തനെ ഇടിഞ്ഞ് 220 രൂപ വരെ എത്തി. ഇതിന് ശേഷമാണ് വിപണി പയ്യെ സജീവമായത്. കഴിഞ്ഞ മാസം കിലോയ്ക്ക് 600 രൂപയിലെത്തിയിരുന്ന വില കഴിഞ്ഞ ദിവസങ്ങളിലാണ് 615 രൂപ കടന്നത്.
Discussion about this post