കൊച്ചി: കുതിച്ചുയർന്ന് കുരുമുളക് വില. കഴിഞ്ഞയാഴ്ചയിലും വിലയിൽ വൻ കുതിപ്പായിരുന്നു. കൊച്ചി വിപണിയിൽ 1,300 രൂപയുടെ വർദ്ധനയുണ്ടായി. മുൻ ആഴ്ചയിൽ കൈവരിച്ച 1,500 രൂപയുടെ നേട്ടത്തിന് പുറമേയാണിത്. ഗാർബിൾഡ് ഇനത്തിൻ്റെ വില ആഴ്ചയുടെ തുടക്കത്തിൽ ക്വിൻ്റലിന് 61,600 രൂപയായിരുന്നുവെങ്കിൽ വാരാന്ത്യ വില 62,900 രൂപയിലെത്തി.
അൺഗാർബിൾഡിൻ്റെ വില 59,600-ൽ നിന്ന് 60,900 നിലവാരത്തിലേക്ക് ഉയർന്നു. 263 ടൺ വിൽപനയ്ക്കെത്തി. മുൻ ആഴ്ചയിലേക്കാൾ 98 ടൺ കൂടുതലാണിത്. അതിനിടെ ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസ് ട്രേഡിംഗ് അസോസിയേഷൻ (ഇപ്സ്റ്റ) കുരുമുളകിൻ്റെ ഓൺലൈൻ വ്യാപാരവും ആരംഭിച്ചു. വർഷം 20,000-30,000 ടണ്ണിൻ്റെ വ്യാപാരമാണ് റെഡി മാർക്കറ്റിൽ പ്രതീക്ഷിക്കുന്നതെന്ന് ഇപ്സ്റ്റ ഡയറക്ടർ കിഷോർ ശ്യാംജി പറഞ്ഞു.
Discussion about this post