കേന്ദ്രസർക്കാരിന്റെ അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കുരുമുളകും. അവശ്യസാധനങ്ങളുടെ വിലവർധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് 16 സാധനങ്ങൾകൂടി വിലനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിലാണ് കുരുമുളകും ഉൾപ്പെട്ടത്. ഇതോടെ കുരുമുളക് കർഷകർ ആശങ്കയിലാണ്.
ഇന്ത്യൻ കുരുമുളകിന്റെ വില ലോകവിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. അതുകൊണ്ട് വില കുറയ്ക്കാനുളള കാര്യത്തിൽ കൂടുതൽ ഇടപെടലുകളുണ്ടായേക്കാം. കുരുമുളകിന് വിലതകർച്ചയുണ്ടാകുന്നത് നൂറുകണക്കിന് കർഷകരെ ബാധിക്കും. കുരുമുളക് കൂടുതൽ ഉപയോഗിക്കുന്നത് വ്യാവസായിക ആവശ്യത്തിനാണെന്നും പൊതുജനങ്ങളുടെ അവശ്യസാധന പട്ടികയിൽനിന്ന് അതിനെ ഒഴിവാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഒരു ലക്ഷം ടൺ കുരുമുളകാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. രാജ്യത്ത് കുരുമുളകിന് വ്യാവസായിക പദവി ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനനുസൃതമായി ഉത്പാദനം കൂട്ടിയിട്ടില്ല. കുരുമുളക് സംസ്‌കരിച്ചും പായ്ക്കറ്റകളിലാക്കിയുമൊക്കെ വിപണിയിലെത്തിക്കുന്നവർ വലിയ ലാഭമെടുക്കുന്നതിനാൽ പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് വില വളരെ കൂടുതലാണ്. എന്നാൽ കർഷകർക്ക് ഇതിൻ്റെ ഗുണം ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
Pepper is also on the essential commodity price watchlist of the central government
Discussion about this post