‘ചിത്രശലഭം പോലെ ഒരു പുഷ്പം’
ബ്രസീലിയൻ സ്വദേശിയായ വള്ളിച്ചെടിയാണ് പെലിക്കൻ വൈൻ.
നിത്യഹരിതാഭമാർന്ന ഇലച്ചാർത്തും മനോഹര പുഷ്പങ്ങളുമായി കാണുന്ന ഇവ പൂത്തോട്ടങ്ങളിൽ ആരേയും ആകർഷിക്കും. വർഷത്തിൽ പല തവണ പുഷ്പിക്കുന്ന സ്വഭാവമുള്ള ഇവ കമാനങ്ങളിലും മരങ്ങളിലും പടർന്നു കയറും.ചിത്രശലഭങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപമുള്ളവയും, താറാവ് പോലെ തോന്നുന്നവയും, പെലിക്കൻ പക്ഷിയുടെ ചുണ്ടു പോലെയും ഒക്കെ രൂപങ്ങളുള്ളപൂക്കൾ ഇവയിൽ വിരിയാറുണ്ട്. പെലിക്കൻ വൈൻ വള്ളികൾ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി പുഷ്പിക്കാറുണ്ട്. വള്ളികൾ വേരുപിടുപ്പിച്ച് ഇവ നട്ടുവളർത്താം.
ജൈവ വളങ്ങൾ മിതമായി നൽകാം.വേനലിൽ ജല സേചനവുമാകാം. രണ്ടു വർഷം കൊണ്ട് പെലിക്കൻ വൈൻ നിറയെ പൂവണിയും.പൂന്തോട്ടങ്ങളിലെ മുഖ്യ ആകർഷണമായി ഇവ നാട്ടിൽ പ്രചാരത്തിലായി വരുന്നു. ഒട്ടേറെ വർഷങ്ങൾ ഇവയ്ക്ക് ആയുസുണ്ടാകും.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232
Discussion about this post