പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന ഒരു വീട്ടുമുറ്റം ഏതൊരു മലയാളികളുടെയും മോഹ സങ്കൽപങ്ങളിൽ ഒന്നാണ്. അങ്ങനെ വീട്ടുമുറ്റമാകെ പച്ചപ്പു കൊണ്ട് നിറയ്ക്കണമെങ്കിൽ തൃശ്ശൂർ മണ്ണുത്തിയിലെ പേൾ ഗ്രാസ് ഫാമിലേക്ക് വരാം. ഗ്രീൻ ക്ലൗഡ് നഴ്സറി ആൻഡ് ലാൻഡ്സ്കേപ്പ് എന്ന സ്ഥാപനത്തിലെത്തിയാൽ വീടിൻറെ ലാൻഡ്കേപ്പിന്റെ ഭംഗി പുല്ല് കൊണ്ട് കൂട്ടുവാനുള്ള ഐഡിയ ഇവർ പറഞ്ഞുതരും. പേൾ ഗ്രാസിന്റെ ഒരു വിശാലമായ കൃഷിയിടമാണ് ഈ ഫാമിൽ ഉള്ളത്. കാലാവസ്ഥയ്ക്ക് അനുസൃതമായി കൃത്യമായ പരിചരണ മുറകൾ നൽകിയാണ് പേൾ ഗ്രാസ്ഇവർ വളർത്തുന്നത്.
ഇവരുടെ പുല്ലുകൾ വീട്ടിലെത്തിയാൽ അധിക പരിചരണം ഇല്ലാതെ തന്നെ നമുക്കിത് വളർത്തിയെടുക്കാൻ സാധിക്കുന്നു. നാല് സ്ക്വയർ ഫീറ്റിന്റെ പീസുകൾ ആയിട്ടാണ് ആവശ്യക്കാരിലേക്ക് ഇത് എത്തിക്കുന്നത്. കൃത്യമായ നനയും, എൻ പി കെ വളങ്ങളും മൈക്രോ ന്യൂട്രിയൻസും നൽകി വളർത്തിയെടുക്കുന്ന ഇവരുടെ ഗുണം മേന്മയുള്ള പേള്‍ ഗ്രാസിന് ആവശ്യക്കാർ ഏറെയാണ്.
Discussion about this post