Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

പയർ കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം

Agri TV Desk by Agri TV Desk
November 4, 2024
in കൃഷിരീതികൾ, പച്ചക്കറി കൃഷി
811
SHARES
Share on FacebookShare on TwitterWhatsApp

പോഷകസമൃദ്ധവും രുചികരവുമായ പച്ചക്കറിയാണ് പയർ. പ്രോട്ടീൻ, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ് എന്നിവ പയറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണിത്. കുറ്റിപ്പയർ,  തടപ്പയർ, വള്ളിപ്പയർ എന്നിങ്ങനെ പല വകഭേദങ്ങൾ പയറിനുണ്ട്.

 ഇനങ്ങൾ

കുറ്റിപയറിനമായ ഭാഗ്യലക്ഷ്മി ഇളം പച്ച നിറമുള്ള ഇടത്തരം നീളമുള്ള കായ്കളാണ് നൽകുന്നത്. പെട്ടെന്ന് മൂപ്പെത്തും എന്നതാണ് ഇവയുടെ പ്രത്യേകത. 48ആം ദിവസം വിളവെടുക്കാം. തെക്കൻ കേരളത്തിലെ കൃഷിക്ക് യോജിച്ച ഇനമാണ് വെള്ളായണി ജ്യോതിക. പടരുന്ന ഇനമാണിത്. 57 സെന്റീമീറ്റർ വരെ നീളമുള്ള ഇളം പച്ച നിറമുള്ള കായകളാണ്. ചുവന്ന നിറമുള്ള നീണ്ട കായ്കൾ ഉള്ള ഇനമാണ് വൈജയന്തി. ലോല,  ഗീതിക എന്നിവയും നീളമുള്ള കായ്കൾ ഉള്ള ഇനമാണ്. ചെറുതായി പടരുന്ന തടപ്പയർ ഇനങ്ങളാണ് അനശ്വരയും വരുണും. വരുൺ പിങ്ക് നിറത്തിലുള്ള കായ്കൾ നൽകുന്ന ഇനമാണ്.

കേരളത്തിൽ വർഷം മുഴുവൻ കൃഷിചെയ്യാൻ ഉതകുന്ന വിളയാണ് പയർ. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവർ ജൂൺ ആദ്യ വാരത്തിന് ശേഷം വിതയ്ക്കുന്നതാണ് നല്ലത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളും ജനുവരി-ഫെബ്രുവരി മാസങ്ങളും പയർ കൃഷി ചെയ്യാം. തണലുള്ള സ്ഥലങ്ങൾ പയർ കൃഷിക്ക് യോജിച്ചതല്ല നല്ലനീർവാർച്ചയും ജൈവാംശവുമുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് ഉത്തമം.

beans farming

 നടീൽ രീതി

നിലം നന്നായി ഉഴുത ശേഷം ചാലുകൾ എടുത്ത് കുറ്റിപയർ വിതയ്ക്കാം. ചാലുകൾ തമ്മിൽ 30 സെന്റീമീറ്റർ അകലവും വിത്തുകൾ തമ്മിൽ 15 സെന്റീമീറ്റർ അകലവും ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. ചെറുതായി പടരുന്ന ഇനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 50 സെന്റീമീറ്ററെങ്കിലും ഇടയകലം നൽകണം. നന്നായി പടരുന്ന വള്ളിപ്പയർ പാകുമ്പോൾ കുഴികൾ തമ്മിലും വരികൾ തമ്മിലും രണ്ട് മീറ്റർ ഇടയകലം ഉണ്ടായിരിക്കാം ശ്രദ്ധിക്കണം.

 വിത്ത് പരിചരണം

പയർ വിത്തുകൾ പാകുന്നതിനുമുൻപ് റൈസോബിയം പരിചരണം നൽകുന്നത് വളരെ നല്ലതാണ്. ഒരു ഏക്കർ സ്ഥലത്തിന് 100 മുതൽ 150 ഗ്രാം കൾച്ചർ ആവശ്യമായിവരും. പാക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള പയറിനങ്ങൾക്ക് മാത്രം ഉപയോഗിക്കുക. റൈസോബിയം കൾച്ചർ നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ അനുവദിക്കരുത്. റൈസോബിയം കഞ്ഞി വെള്ളത്തിൽ കുഴച്ചു പയർവിത്തുമായി കലർത്തുക. ഇങ്ങനെ പരിചരിച്ച വിത്തുകൾ വൃത്തിയുള്ള പേപ്പറിലോ ചണച്ചാക്കിലോ തണലത്തു വച്ച് ഉണക്കിയശേഷം അപ്പോൾ തന്നെ നടാനായി ഉപയോഗിക്കണം.

 

 വളപ്രയോഗം

അമ്ലത കൂടുതലുള്ള മണ്ണിൽ ഒരു സെന്റിന്  രണ്ട് കിലോഗ്രാം കുമ്മായം എന്ന തോതിൽ ചേർക്കണം. കുമ്മായം ചേർത്ത് ഒരാഴ്ചയ്ക്ക് ശേഷം ഒരു സെന്റിന്  60 കിലോഗ്രാം എന്ന തോതിൽ ജൈവവളം ചേർക്കാം. കൂടാതെ ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം എല്ലുപൊടി, അരഭാഗം കടലപ്പിണ്ണാക്ക്, അരഭാഗം പിണ്ണാക്ക്,  ഒരു ഭാഗം ചാരം,  എന്നിവ കൂട്ടിക്കലർത്തി ഓരോ ചുവട്ടിലും  രണ്ടു ചിരട്ട വീതം രണ്ടാഴ്ച കൂടുമ്പോൾ മണ്ണിൽ ചേർത്തു കൊടുക്കാം. മത്തി ശർക്കര മിശ്രിതം പോലുള്ള വളർച്ചാ ത്വരകങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഇവ ഓരോ ആഴ്ച ഇടവിട്ട് ഇലകളിൽ തളിച്ചു കൊടുക്കാം.

പൂക്കുന്ന സമയത്തും ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കുന്നത് നല്ലതാണ്. മൂപ്പ് കുറഞ്ഞ ഇനങ്ങൾ  45 ദിവസം കൊണ്ട് വിളവെടുക്കാം. അധിക ശിഖരങ്ങൾ നുള്ളിക്കളയുന്നത് വേഗത്തിൽ പുഷ്പിക്കാനും കായ്ഫലം നൽകാനും സഹായിക്കും. പടരുന്ന ഇനങ്ങൾക്ക് വള്ളി വീശി തുടങ്ങുമ്പോൾ തന്നെ പന്തലുകൾ സജ്ജീകരിക്കാം. ജലസേചനം അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കൂടുതലായാൽ ചെടി പടർന്നു പന്തലിക്കുകയും കുറച്ചു മാത്രം പുഷ്പിക്കുകയും ചെയ്യും.

 രോഗനിയന്ത്രണം

കടചീയൽ പയറിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ്. മണ്ണിനോട് ചേർന്ന് കട ഭാഗത്ത് നനഞ്ഞ ചുവപ്പു നിറത്തിലുള്ള പുള്ളികൾ ഉണ്ടാവുകയും അവ ക്രമേണ വലുതായി കടഭാഗം മൊത്തമായി ചീഞ്ഞു ഉണങ്ങുകയും ചെടികൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങി നശിക്കുകയും ചെയ്യുന്നു. കട ഭാഗത്ത് കുമിളിന്റെ വളർച്ച വെള്ളനിറത്തിലുള്ള നാരുകളായി കാണാം. രോഗം നിയന്ത്രിക്കാനായി രോഗബാധ ഉണ്ടായ ചെടികൾ വേരോടെ പിഴുതുമാറ്റി തീയിട്ടു നശിപ്പിച്ച ശേഷം ബോഡോമിശ്രിതം മണ്ണിൽ ഒഴിച്ച് അണുനശീകരണം നടത്തണം. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം മണ്ണിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി  ഇലകളിൽ തളിക്കുകയുമാവാം.

ഇലകളിലും ഇലത്തണ്ടിലും കായകളിലുമെല്ലാം തവിട്ടുനിറത്തിലുള്ള പാടുകൾ കാണുകയും പിന്നീട് അവ വലുതായി ഇലകൾ കരിഞ്ഞു പോകുകയും ചെയ്യുന്നത് കാണാറില്ലേ? ഇതാണ് കരിമ്പിൻ കേട് അഥവാ അന്ത്രാക്‌നോസ് രോഗം. ചിലയിടങ്ങളിൽ ഇലപ്പുള്ളി രോഗവും ധാരാളമായി കാണാറുണ്ട്. കടചീയലിനുപയോഗിച്ച നിയന്ത്രണ മാർഗങ്ങൾ തന്നെ ഇപ്പറഞ്ഞ രോഗങ്ങളുടെയും നിയന്ത്രണത്തിനായി ഉപയോഗിക്കാം.

 കീടനിയന്ത്രണം

ചിത്രകീടത്തിന്റെയും പയർ പേനിന്റെയും ആക്രമണം തടയാനായി വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കാം. പയറിനെ ബാധിക്കുന്ന ചാഴികൾക്ക് രൂക്ഷഗന്ധം സഹിക്കാൻ കഴിയില്ല എന്നതിനാൽ ഇലകളിൽ മത്തി ശർക്കര മിശ്രിതം തളിക്കുന്നത് നല്ലതാണ്. കായ്തുരപ്പൻ പുഴുക്കളെ നിയന്ത്രിക്കാനായി ജൈവകീടനാശിനിയായ ഗോമൂത്രം- പാൽക്കായം -കാന്താരിമുളക് മിശ്രിതം തളിക്കാം.

Content  summery : Beans farming

Tags: Beans farmingpayarkrishi
Share811TweetSendShare
Previous Post

കേരളത്തിന്റെ കാർഷിക രംഗത്ത് വൻ നിക്ഷേപത്തിനൊരുങ്ങി ലോക ബാങ്ക്, 9 മില്യൻ ഡോളറിന്റെ പദ്ധതിക്ക് അംഗീകാരം

Next Post

നവോ-ഥാൻ പദ്ധതിയിലേക്ക് 1600 ഏക്കർ കൃഷിയോഗ്യമായ ഭൂമി

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

നവോ-ഥാൻ പദ്ധതിയിലേക്ക് 1600 ഏക്കർ കൃഷിയോഗ്യമായ ഭൂമി

Discussion about this post

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

Ptyas mucosa

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ വന്യജീവി ബോർഡിന്റെ നിർദ്ദേശം

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി

മൂവാറ്റുപുഴ കാർഷികോത്സവം മെയ് 2 മുതൽ ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies