നോർത്ത് പറവൂർ സ്വദേശി ലാലുച്ചേട്ടൻ കൃഷിയിടം ജീവനുള്ള കൃഷിയായ ജൈവകൃഷിയുടെ ഈറ്റില്ലമാണ്. കൃഷിയിടത്തിൽ ഒരുഭാഗത്ത് ഭൂമിയെ നമസ്കരിച്ച് പന്തലിൽ തൂങ്ങിയാടുന്ന പാവലും പടവലവും കുമ്പളവും മത്തനും, മറ്റൊരിടത്ത് തലയെടുപ്പോടെ നിൽക്കുന്ന വ്യത്യസ്ത നിറഭേദങ്ങളിൽ വഴുതനയും, മുളകും, റെഡ് ലേഡി പപ്പായ, കപ്പയും . പ്രകൃതിയുടെ ഭാവമാറ്റങ്ങളിൽ പിണങ്ങാതെ കാലാവസ്ഥ പ്രതിസന്ധികളെ അതിജീവിച്ച് കൂടുതൽ മികച്ച രീതിയിൽ ഈ കർഷകൻ ഒരുക്കിയ മാതൃക അദ്ദേഹത്തിൻറെ അർപ്പണ ബോധത്തിൻറെ പ്രതീകം കൂടിയാണ്.
Discussion about this post