കൊച്ചി:ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ജൈവ കൃഷിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പഞ്ചായത്തുകൾക്ക് അവാർഡുകൾ നൽകുന്നു. അർഹതയുള്ള പഞ്ചായത്തുകൾ എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ജനുവരി 22 ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. അപേക്ഷയ്ക്ക് ഒപ്പം ജൈവ കൃഷി ചെയ്യുന്ന ഫോട്ടോ അടങ്ങിയ ഡോക്യുമെന്റേഷനും
സമർപ്പിക്കണം.. അവാർഡ് സംബന്ധിച്ച വിശദാംശങ്ങൾ അറിയുന്നതിനായി അതത് പഞ്ചായത്തിലെ കൃഷിഭവനുമായോ ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായോ ബന്ധപ്പെെടേണ്ടതാണ്.
ഒന്നാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് മൂന്നു ലക്ഷം രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
കൂടുതൽ പേർ വായിച്ചത് :
വനിതക്ക് സ്വന്തം മീൻതോട്ടം: ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു
Discussion about this post