എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ അടുത്തുള്ള മൂത്തകുന്നം പ്രദേശത്തെ ജയറാം- ബിന്ദു ദമ്പതികളുടെ വീട്ടുമുറ്റത്താകെ ഓർക്കിഡുകളുടെ വൻ ശേഖരമാണ്. ഈ വീട്ടുമുറ്റത്തെ നിറങ്ങളിൽ നീരാടി നിൽക്കുന്ന ഓർക്കിഡ് പൂക്കൾ ആരിലും കൗതുകമുണർത്തുന്ന കാഴ്ചകളാണ്.കൂടുതൽ കാലം കൂടുതൽ ഭംഗിയോടെ നിലനിൽക്കുന്ന പൂക്കളാണ് ഓർക്കിഡുകൾ. മാത്രവുമല്ല കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ വരുമാനം ലഭ്യമാകുന്ന പൂക്കൾ കൂടിയാണ് ഓർക്കിഡുകൾ ഇന്ന് ഈ ദമ്പതിമാർ പറയുന്നു.
ഈ ഹൃദ്യമായ ഓർക്കിഡ് പൂക്കളിൽ നിന്ന് കഴിഞ്ഞ 28 വർഷങ്ങളായി ഉപജീവനം കണ്ടെത്താൻ അവർക്ക് സാധിച്ചിരിക്കുന്നു. ഇന്ന് ഇവരുടെ കയ്യിൽ 150 ലധികം സ്പീഷീസുകളിലായി 600 ലധികം ഹൈബ്രിഡ് വെറൈറ്റികൾ ഉണ്ട്. ഓർക്കിഡുകളെക്കുറിച്ച് പഠിക്കുവാനും, വാങ്ങിക്കാനുമായി ധാരാളംപേർ മൂത്തുകുന്നത്തെ ഈ വീട്ടുമുറ്റത്ത് ഇന്നെത്തുന്നു.
Discussion about this post