തിരുവല്ല: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മേയ് 11 മുതല്‍ ഓണ്‍ലൈന്‍ കൃഷി പരിശീലനങ്ങള്‍ നടത്തുന്നു. 11 ന് ശാസ്ത്രീയ കുരുമുളക് കൃഷി, 12 ന് മഴമറയിലെ പച്ചക്കറി കൃഷി, 14 ന് തെങ്ങിന്റെ രോഗ കീട നിയന്ത്രണം, 15 ന് പോഷക തോട്ടത്തിലൂടെ സമീകൃതാഹാരം എന്നീ വിഷയങ്ങളിലാണ് പരിശീലനം.
അതാതു ദിവസങ്ങളില്‍ രാവിലെ 11 മണിക്ക് meet.google.com/dpq-ykor-opd എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. ഹെല്‍പ്‌ലൈന്‍ നമ്പര്‍ 8078572094.
ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷി-മൃഗസംരക്ഷണം എന്നിവയെകുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ വിദഗ്ധരുമായി നേരിട്ട് ഫോണില്‍ സംസാരിക്കാനുള്ള അവസരവും കൃഷി വിജ്ഞാന കേന്ദ്രം ഒരുക്കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ 5 മണി വരെ വിദഗ്ധരുമായി ഫോണില്‍ ബന്ധപ്പെടാം. പച്ചക്കറി, ഫലങ്ങള്‍ എന്നിവയെ കുറിച്ചറിയാന്‍ 9645027060, കിഴങ്ങു വര്‍ഗ്ഗ വിളകള്‍, നെല്ല്, തെങ്ങ് എന്നിവയെ കുറിച്ചറിയാന്‍ 9447454627, രോഗ കീട നിയന്ത്രണത്തിന് 9447801351, മൃഗസംരക്ഷണം 9446056737, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനം 9526160155 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Discussion about this post