Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ഓണസദ്യയിൽ വിഭവങ്ങൾ വിളമ്പാനും ഉണ്ടൊരു ക്രമം! ഇലയിൽ വിഭവങ്ങളുടെ കൃത്യമായ സ്ഥാനം അറിയാം

Agri TV Desk by Agri TV Desk
September 14, 2024
in അറിവുകൾ
Share on FacebookShare on TwitterWhatsApp

ഉണ്ടറിയണം ഓണം എന്നാണ് പഴമൊഴി. അതുകൊണ്ടുതന്നെ ഓണ ദിവസത്തെ സദ്യ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.സദ്യ വട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഓണസദ്യ. പപ്പടം, പഴം, പായസം, സാമ്പാർ, കാളൻ, ഓലൻ,കിച്ചടി, പച്ചടി,നാരങ്ങ കറി,മാങ്ങാ അച്ചാറുകൾ, കൂട്ടുകറി തുടങ്ങി ഓണസദ്യയിലെ വിഭവങ്ങളെ കുറിച്ച് പറയുമ്പോൾ തന്നെ നാവിൽ കൊതി വരുന്നുണ്ടല്ലോ. ഇനി ഈ വിഭവങ്ങൾ കൃത്യമായി ഇലയിൽ വിളമ്പാൻ നിങ്ങൾക്കറിയുമോ. എങ്കിൽ ഇതാ അതിനൊരു പ്രത്യേക ക്രമം ഉണ്ട്.

സദ്യ വിളമ്പുന്ന രീതി

ഇലയുടെ തുമ്പ് ഇടത്തോട്ട് ഇടണമെന്നാണ് നമ്മുടെ രീതി. അതായത് ഇലയുടെ അഗ്രഭാഗം ഉണ്ണാൻ ഇരിക്കുന്ന വ്യക്തിയുടെ ഇടതുവശത്തേക്ക് ഇട്ടുവേണം വിഭവങ്ങൾ ഓരോന്നായി വിളമ്പുവാൻ. അതിനുശേഷം ഇലയുടെ ഇടതുവശത്ത് അറ്റം ചേർന്ന് ചെറുപഴവും ശർക്കര വരട്ടിയും പലതരത്തിലുള്ള ഉപ്പേരികളും കൊണ്ടാട്ടവും പപ്പടവും വിളമ്പണം. ഇനി ഇലയുടെ വലതുഭാഗത്തുനിന്ന് നാരങ്ങ കറി, മാങ്ങ കറി, പുളിയിഞ്ചി തുടങ്ങിയവ അറ്റത്തായി വിളമ്പുക. അതിനുശേഷം തോരൻ വിളമ്പാം. തോരന് സമീപം ഓലൻ അതിനുശേഷം കാളൻ, അവിയിൽ, കൂട്ടുകറി, എരിശ്ശേരി,പച്ചടി,കിച്ചടി എന്നിവ വിളമ്പുക. ഊണിന് അതിഥികൾ വന്നതിനുശേഷം മാത്രമേ ചോറ് വിളമ്പാൻ പാടുള്ളൂ എന്നതാണ് നമ്മുടെ രീതി. ഇലയുടെ താഴത്തെ പകുതിയിൽ മധ്യഭാഗത്താണ് ചോറു വിളമ്പുക. അതിനുശേഷം ആദ്യം പരിപ്പ് കറി ചേർത്താണ് ഭക്ഷണം കഴിക്കുക. അതിനുശേഷം ആണ് സാമ്പാർ വിളമ്പേണ്ടത്.

Onam Sadhya

സാമ്പാറിന് ശേഷം രസവും മോരും കൂട്ടി കഴിക്കുന്നത് നമ്മുടെ ദഹനപ്രക്രിയയെ സുഗമമാക്കും എന്നാണ് പറയുന്നത്. സാമ്പാറിന് ശേഷം ശർക്കര പ്രഥമൻ അല്ലെങ്കിൽ പാൽപ്പായസം കഴിക്കാം. തെക്കൻ കേരളത്തിൽ അടയിൽ പഴം ചേർത്ത് കഴിക്കുന്നതും പാലട, പാൽപ്പായസം തുടങ്ങിയവ ബോളി ചേർത്ത് കഴിക്കുന്നതും പതിവാണ്. പൊതുവേ കേരളത്തിൽ എല്ലായിടത്തും സദ്യയുടെ അവിഭാജ്യ ഘടകമാണ് സാമ്പാറും അവിയലും. അവിയലുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട്. “അധികമെന്തിനു ചോറു കൂട്ടുവാൻ അവയിലൊന്നു ശരിക്ക് ചമയ്ക്കുകിൽ “. ചേനയും കായയും ചേർന്ന കൂട്ടുകറി മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും നിർബന്ധമാണ്. കുറുക്കു കാളനും എല്ലായിടത്തും പ്രധാനമാണ്. കാളന്റെ പുളിരസം കുറയ്ക്കുവാനാണ് ഓലൻ ഉപയോഗിക്കുന്നതെന്ന് പറയാം. സത്യം പറഞ്ഞാൽ ആരോഗ്യദായകമായ സദ്യ ഒരു ചികിത്സ കൂടിയാണ്. കാളനിലെ കുരുമുളക് പിത്ത ദോഷങ്ങളെ ഇല്ലായ്മ ചെയ്യും. പായസത്തിലെ ശർക്കര ഊർജ്ജ പ്രധാനമാണ്. എരിശ്ശേരി ത്രികോപം ഇല്ലാതാക്കും. കറിവേപ്പില, കടുക്, ഉലുവ തുടങ്ങിയവയും, മോരും ദഹനസംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കുകയും ചെയ്യും.

Tags: onam 2024sadhya
ShareTweetSendShare
Previous Post

ഇനി വിഷമില്ലാത്ത കഴിക്കാം, കൃഷിവകുപ്പിന്റെ പുതിയ രണ്ടു ബ്രാൻഡുകൾ കേരള ഗ്രോ ഓർഗാനിക്, കേരള ഗ്രോ ഗ്രീൻ

Next Post

കേരള ഗ്രോ ഔട്ട്ലെറ്റുകളുടെയും മില്ലറ്റ് കഫേയുടെയും പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വിപുലീകരിക്കും

Related Posts

അറിവുകൾ

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

അറിവുകൾ

ബ്രഹ്മിയുടെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

Next Post
P Prasad said that climate change is having the most detrimental effect on agriculture

കേരള ഗ്രോ ഔട്ട്ലെറ്റുകളുടെയും മില്ലറ്റ് കഫേയുടെയും പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വിപുലീകരിക്കും

Discussion about this post

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies