തിരുവോണനാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും നിയന്ത്രണങ്ങള്‍ പാലിച്ച് ഓണാഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അത്തം തുടങ്ങിയതോടെ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങളും നിറഞ്ഞു. പറമ്പിലും തൊടിയിലും നടന്നു പൂ പറിച്ചിരുന്ന കാലത്ത് നിന്ന് ഇന്ന് ഒരുപാട് മാറ്റമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഈ കാഴ്ച ഇന്നും അത്ര വിരളമല്ല. പണ്ടൊക്കെ ഓണപ്പൂക്കളങ്ങളില്‍ നിര്‍ബന്ധമായി കണ്ടുവന്നിരുന്ന ചില പൂക്കളുണ്ട്. ഇന്ന് ഇലകള്‍ വരെ പൂക്കളത്തില്‍ സ്ഥാനം പിടിക്കുമ്പോള്‍ പുതുതലമുറയും അറിഞ്ഞിരിക്കണം ഏതായിരുന്നു പൂക്കളങ്ങളിലുണ്ടായിരുന്ന യഥാര്‍ഥ പൂക്കളെന്ന്. ഓരോ പൂക്കളെയായി നമുക്ക് പരിചയപ്പെടാം.
ചെമ്പരത്തി
പല വര്‍ണ്ണങ്ങളില്‍ ആകര്‍ഷകമായ പൂക്കളുള്ള ചെമ്പരത്തി മലയാളിയുടെ പൂന്തോട്ടത്തിലെ പ്രധാനപ്പെട്ട സസ്യങ്ങളില്‍ ഒന്നായിരുന്നു. ചുവപ്പ് നിറത്തിലുള്ള ചെമ്പരത്തിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. ഇത് ഇതളുകളായി അടര്‍ത്തിയെടുത്ത് പൂക്കളത്തില്‍ ഒരുക്കുമായിരുന്നു. പിന്നീട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞും പൂക്കളത്തില്‍ അലങ്കരിക്കാന്‍ തുടങ്ങി. ചുവപ്പ് നിറത്തിന് പുറമെ വെള്ള, പിങ്ക്, റോസ്, ക്രീം തുടങ്ങിയ നിറങ്ങളിലും ലഭ്യമാണ്.
Discussion about this post