അപൂർവയിനം സൂര്യമത്സ്യം (ഓഷ്യൻ സൺ ഫിഷ്) വിഴിഞ്ഞം തീരത്ത് കരയ്ക്കടിഞ്ഞു. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോള – മോള എന്നറിയപ്പെടുന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല. കരക്കടിഞ്ഞ മത്സ്യത്തിന് 15 കിലോയിലേറെ തൂക്കം വരുമെന്ന് വിദഗ്ധർ പറഞ്ഞു. പൂർണ വളർച്ചയെത്തിയാൽ 2,000 കിലോ വരെ വരും.
ഓഷ്യൻ സൺ ഫിഷിന് എല്ലുകൾക്ക് ഭാരകൂടുതലും മാംസത്തിനും തൊലിക്കും കട്ടിയും കൂടുതലാണ്. കറുപ്പും ചാര നിറത്തിലുള്ള പൊട്ടുകളോടുമുള്ള നിറത്തിൽ പരന്ന് ഉരുണ്ട ശരീരപ്രകൃതമാണിതിന്. രണ്ട് ചിറകുകളും വലുപ്പമേറിയ കണ്ണുകളുമുണ്ട്. എന്നാൽ സൂര്യമത്സ്യത്തിന് വാലുകളില്ല. മുതുകിൽ മുള്ള് ഉള്ളിലേക്ക് വളഞ്ഞ് പല്ലുകൾ മൂടിയ തരത്തിലാണ് ചുണ്ടുള്ളത്. അതുകൊണ്ട് തന്നെ ഇവ ഒന്നിനെയും കടിക്കാറില്ല. ഭീമാകാരമായ രൂപമാണെങ്കിലും കടലിലെ പാവത്താൻ എന്നാണറിയപ്പെടുന്നത്.
ജെല്ലിഫിഷുകളാണ് പ്രധാന ഭക്ഷണം. ഇതുവഴി കടലിന്റെ ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഇതിന് പ്രധാന പങ്ക് വഹിക്കുന്നു. ഉൾക്കടലിലാണ് ഈ മത്സ്യത്തെ കൂടുതലും കാണപ്പെടുന്നത്. കേരള തീരത്ത് വളരെ അപൂർവമായി മാത്രമാണ് ഇവയെ കാണാറുള്ളത്.
Ocean sunfish washed ashore at Vizhinjam.They are rarely seen on the coast of Kerala.
Discussion about this post