അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന കുഞ്ചിപ്പെട്ടി പട്ടികവര്‍ഗ്ഗ കോളനികളിലെ ഗുണഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തിനകം കായ്ഫലം ലഭിക്കുന്നതും ഇടുക്കി ജില്ലയിലെ കാലാവസ്ഥക്ക് അനുയോജ്യമായതും 4 തട്ട് വളര്‍ച്ചയും 5 അടിയില്‍ കുറയാതെ ഉയരമുള്ളതും മൂന്ന് വര്‍ഷത്തിന് മുകളില്‍ പ്രായവുമുള്ള ജാതി തൈ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.
ദര്‍ഘാസുകള്‍ ഫെബ്രുവരി 17 വൈകിട്ട് മൂന്നിന് മുമ്പായി മുദ്രവച്ച കവറില്‍ ഇ.എം.ഡി 200 രൂപയുടെ മുദ്രപത്രം സഹിതം ഓഫീസില്‍ ഹാജരാക്കണം. അന്നേ ദിവസം നാലിന് ടെണ്ടറുകള്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04864224399.
Discussion about this post