ദശപുഷ്പങ്ങളിൽ ഒന്നാണ് നിലപ്പന. പനയോട് സാദൃശ്യമുള്ളതും നിലത്ത് ചേർന്ന് വളരുന്നതുമായ ഒരു ചെറു സസ്യമാണിത്. മുസ്‌ലി, കറുത്തമുസ്‌ലി എന്നീ പേരുകളിലും നിലപ്പന അറിയപ്പെടുന്നുണ്ട്. നിലപ്പനക്ക് മഞ്ഞ നിറത്തിലുള്ള പൂക്കളും കാപ്സ്യൂൾ രൂപത്തിലുള്ള കായകളുമുണ്ട്. എന്നാൽ ഇവയുടെ വിത്തുകൾക്ക് അങ്കുരണശേഷിയില്ല. മഴക്കാലത്ത് മണ്ണിൽ തൊട്ടിരിക്കുന്ന ഇലകളുടെ അറ്റത്ത് നിന്നാണ് പുതിയ ചെടികൾ ഉണ്ടാകുന്നത്. ഇവയ്ക്ക് നാലഞ്ച് സെന്റീമീറ്റർ നീളത്തിലുള്ള ചെറിയ കിഴങ്ങുകളുമുണ്ട്. മൂല കാണ്ഡമാണ് ഔഷധയോഗ്യമായ ഭാഗം
ഫിനോളിക് ഗ്ലൈക്കോസൈഡായ കുർക്കുലിഗോസൈഡ് എന്ന പദാർത്ഥമാണ് നിലപ്പനയെ ഔഷധയോഗ്യമായ സസ്യമാക്കി മാറ്റുന്നത്. ഒപ്പം ആൽക്കലോയ്ഡുകളും റെസിൻ, ടാനിൻ മുതലായവയും അടങ്ങിയിട്ടുണ്ട്.
തണലും ഈർപ്പവും ജൈവാംശവുമുള്ള ഇടങ്ങളിൽ നിലപ്പന നന്നായി വളരും. മുളയോട് കൂടിയ കിഴങ്ങിന്റെ തലഭാഗം നടാനായി ഉപയോഗിക്കാം. സാവധാനം വളരുന്ന ചെടിയാണ് നിലപ്പന. രണ്ടുവർഷം കൂടുമ്പോൾ വിളവെടുക്കാനാകും. വംശനാശഭീഷണി നേരിടുന്ന ഒരു ഔഷധസസ്യം കൂടിയാണിത്.
Discussion about this post