ആയുഷ്ഗ്രാമം പദ്ധതിയുടെ ആഭിമുഖ്യത്തിൽ സ്‌കൂളുകളിൽ നിർമ്മിക്കുന്ന ഔഷധ സസ്യ തോട്ടങ്ങളുടെ ഭാഗമായി കൊല്ലയിൽ പഞ്ചായത്തിലെ മഞ്ചവിളാകം യു പി സ്കൂളിലെ തോട്ടം ഉദ്‌ഘാടനം ബഹു കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി Y ലേഖ നിർവ്വഹിച്ചു. PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി എസ് ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ശ്രീമതി ഐ സുരജാദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ശ്രീമതി അനിത ഷാലി, കൊല്ലയിൽ NHM ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ Dr. ലതാകുമാരി എന്നിവർ സന്നിഹിതരായിരുന്നു. ശ്രീമതി ഐ സുരജാദേവി ആയുഷ്ഗ്രാമം ആരോഗ്യ കലണ്ടർ 2020 ഹെഡ് മിസ്ട്രസ് ശ്രീമതി സന്ധ്യ എസ് നു കൈമാറി.
മൂന്നാം ക്‌ളാസ് വിദ്യാർഥി അനീഷ് SN ഉദ്യാനത്തെ കുറിച്ച് മനോഹരമായ ചിത്രം വരയ്ക്കുകയും LP വിഭാഗത്തിലെ 20 കുട്ടികൾ ഓരോ സസ്യത്തെ കുറിക്കുന്ന തൊപ്പി ധരിച്ച് സ്വയം തയ്യാറാക്കിയ വിവരണങ്ങൾ വായിച്ചു. അവരവർ ഓരോ ചെടി വീതം പരിപാലനവും വിവര ശേഖരണവും നടത്തി വരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ വരമ്പത്തെ സസ്യങ്ങൾ നശിപ്പിക്കാതെ സംരക്ഷിക്കാൻ സുഗതകുമാരി ടീച്ചർ നടത്തിയ വിജയകരമായ ഇടപെടലുകളെ കുറിച്ച് പ്രസിഡന്റ് പരാമർശിച്ചു. ചുറ്റുമുള്ള മുത്തങ്ങ പോലുള്ള പുല്ലുവര്ഗങ്ങളുടെ പ്രയോജനങ്ങൾ പുതിയ തലമുറ അറിയണമെന്ന് ശ്രീമതി സുരജാദേവി ഓർമ്മിപ്പിച്ചു. പുസ്തകത്തിൽ നിന്നുള്ളതിന് ഉപരിയായി സസ്യങ്ങളെ നേരിൽ മനസ്സിലാക്കാൻ ഇത് പോലുള്ള തോട്ടങ്ങൾ ഉപകരിക്കും എന്ന് Dr. ലതാ കുമാരി അഭിപ്രായപ്പെട്ടു.
ഔഷധസസ്യങ്ങളെ കുറിച്ച് പദ്ധതി സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ Dr. ആനന്ദ് എ ജെ ക്ലാസ് എടുത്തു. ആയുഷ്ഗ്രാമം യോഗ ഡെമോൻസ്ട്രേറ്റർ Dr. നന്ദു കൃഷ്ണൻ, ആയുഷ്ഗ്രാമം സ്റ്റാഫ് ശ്രീമതി സുധകുമാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദേശീയ ആയുഷ് ദൗത്യത്തിന്റെ ഭാഗമായ ആയുഷ്ഗ്രാമം പദ്ധതി കേരളത്തിലെ 16 ബ്ലോക്കുകളിൽ പ്രവർത്തിച്ചു വരുന്നു. ആയുഷ് ജീവിത ശൈലികൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഈ മാതൃകാ ആരോഗ്യ പദ്ധതി നടത്തി വരുന്നു.
Discussion about this post