നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ആയൂഷ് ഗ്രാമം പദ്ധതിയുടെ പാലക്കാട് ജില്ലയിലെ വാണിയംകുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്തമായ നേതൃത്തിൽ നടത്തിയ ചെറു ധാന്യ കൃഷിയുടെ വിളവെടുപ്പ് നടന്നു. ത്രാങ്ങാലി, ചോറോട്ടൂർ, മാന്നന്നൂർ പാടശേഖരങ്ങളിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നത് . വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി എം. പ്രിയ ഉദ്ഘാടനം ചെയ്തു. 20 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തത് .അന്യം നിന്ന് പോകുന്ന ചെറുധാന്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും, ആരോഗ്യകരമായ ഭക്ഷണരീതികളെ പുതിയ തലമുറയ്ക്ക് പരിചയപെടുത്തുകയും , അവ ശീലമാക്കുകയും ചെയുനതിനാണ് പദ്ധതി നടപ്പിലാക്കിയത്.
കൃഷി ഓഫീസർ ശ്രീമതി ജാസ്മിന സ്വാഗതം നൽകി തുടങ്ങിയ ചടങ്ങിൽ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: സുനിത കെ. എസ്. (ജില്ലാ പ്രേഗ്രാം മാനേജർ നാഷണൽ ആയുഷ് മിഷൻ), ശ്രീമതി അനിത (വികസനകാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ), ADA ആശാനാഥ് എന്നിവർ ആശംസകൾ നേർന്നു.കൃഷി ഓഫീസർ ശ്രീമതി ജാസ്മിന സ്വാഗതവും, ഡോ: നിധിൻ മോഹൻ സ്പെഷ്യൽ മെഡിക്കൽ ഓഫീസർ ആയുഷ്‌ഗ്രാം പദ്ധതി നന്ദിയും രേഖപ്പെടുത്തി
Discussion about this post