സപ്പോട്ടേസിയ സസ്യകുടുംബാംഗമാണ് മുട്ടപ്പഴം. മുട്ടയുടെ മഞ്ഞക്കരുവിനോട് സാമ്യമുള്ളത് കൊണ്ടാണ് ഈ പഴത്തിന് മുട്ടപ്പഴം എന്ന പേര് വന്നത്. 20 മുതല്‍ 30 അടി വരെ ഉയരത്തില്‍ വളരുന്ന ഈ ചെടി രണ്ട് തരത്തില്‍ കാണപ്പെടുന്നു. രണ്ടോ മൂന്നോ വിത്തുകളുള്ള വൃത്താകൃതിയിലുള്ള പഴവും ഒറ്റ വിത്ത് മാത്രമുള്ള നീളമുള്ള പഴവും.
മലേഷ്യയിലാണ് പ്രധാനമായും വളരുന്നതെങ്കിലും കേരളത്തിലും മുട്ടപ്പഴം സുലഭമാണ്. പഴത്തിന്റെ വിപണി സാധ്യതകള്‍ മനസിലാക്കി പ്രയോജനപ്പെടുത്തുകയാണെങ്കില്‍ ഇത് നല്ലൊരു കാര്‍ഷിക വിളയാക്കാന്‍ കഴിയും.വലിയ പരിചരണമില്ലാതെ തന്നെ മുട്ടപ്പഴം വളര്‍ത്താന്‍ സാധിക്കും. അധിക കീടബാധ ഏല്‍ക്കില്ല. നേര്‍ത്ത തൊലിയാണ് മുട്ടപ്പഴത്തിന്റെ.ഒരാഴ്ചയോളം സാധാരണ ഉഷ്മാവില്‍ പഴം കേടുകൂടാതിരിക്കും. ശീതീകരിച്ച് സൂക്ഷിക്കുകയാണെങ്കില്‍ രണ്ടാഴ്ച വരെ പഴം കേടുകൂടാതെയിരിക്കും. ഇതിന്റെ പഴത്തിന്റെ സ്വാദ് എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. ഇതിന്റെ കൃഷിയിലേക്കിറങ്ങുമ്പോള്‍ പഴം നേരിട്ട് വില്‍പ്പന മാത്രമല്ല, ഐസ്‌ക്രീം പോലെ എന്തെങ്കിലും ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള സാധ്യതയും കണ്ടെത്തുന്നത് ഗുണം ചെയ്യും. പൂന്തോട്ടങ്ങളില്‍ അലങ്കാരച്ചെടിയായും മുട്ടപ്പഴം വളര്‍ത്തുന്നവരുണ്ട്. ഇത് മറ്റൊരു സാധ്യതയാണ്.
ഏറെ പോഷകഗുണങ്ങളുള്ള പഴമാണിത്. ബീറ്റാകരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനും, രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും മുട്ടപ്പഴം സഹായടിക്കുന്നു. കൂടാതെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ക്ഷീണമകറ്റാന്‍ ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കുടിക്കുന്നത് നല്ലതാണ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു.പ്രമേഹരോഗികള്‍ക്കും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുട്ടപ്പഴത്തിന് കഴിയുന്നു.
Discussion about this post